പാർലമെന്‍റ് സ്ട്രീറ്റ് സ്റ്റേഷന് മുന്നിൽ രാത്രി  പ്രതിഷേധം;  ജെബി മേത്തർ എംപി അടക്കമുള്ളവരെ കസ്റ്റഡിയിലെടുത്തു

OCTOBER 15, 2026, 8:16 PM

ദില്ലി:  രാത്രി 10 മണിക്കൂറോളം പാർലമെന്‍റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ ധർണയിരുന്ന എൻ എസ് യു ഐ പ്രവർത്തകരെയും ജെബി മേത്തർ എംപിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. 

 പൊലീസ് അതിക്രമത്തിനെതിരെ ഇതുവരെ കേസ് രജിസ്റ്റർ ചെയ്യാതിരുന്നതിനാലാണ് എൻ എസ് യു ഐ പ്രവർത്തകർ പൊലീസ് സ്റ്റേഷനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയത്.

പുലർച്ചെ നാലരയോടെയാണ് പൊലീസ് നടപടിയുണ്ടായത്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിനിടെ ദില്ലി പൊലീസ് ക്രൂരമായി മർദിച്ച ആതിര വിജയൻ, ഋതു അടക്കമുള്ള വിദ്യാർത്ഥികളാണ് പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചത്.

vachakam
vachakam
vachakam

ഒരു വരി എഴുതി എഫ്ഐആർ എടുക്കാതെ പൊലീസ് വിദ്യാർത്ഥികളെ കൈയേറ്റം ചെയ്യുകയാണെന്ന് ജെബി മേത്തർ എംപി പ്രതികരിച്ചു. തീർത്തും അവശയായ ആതിരയെ പൊലീസ് വലിച്ചിഴച്ചെന്നും എംപി വിമർശിച്ചു. കേരളത്തിൽ കേസെടുത്തത് ചൂണ്ടിക്കാട്ടിയാണ് ദില്ലി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതെന്ന് ആതിര പറഞ്ഞു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam