തിരുവനന്തപുരം: കേരള ഭാഗ്യക്കുറിയുടെ ക്രിസ്മസ്-ന്യൂ ഇയർ ബംപർ സമ്മാനത്തുക 25 കോടിയാക്കി ഉയർത്തി. കഴിഞ്ഞ വർഷം വരെ 20 കോടിയായിരുന്ന ഒന്നാം സമ്മാനത്തുകയിലാണ് 5 കോടി രൂപയുടെ വർധനവ് വരുത്തിയിരിക്കുന്നത്.
ഒരു ടിക്കറ്റിന് 450 രൂപയാണ് വില വരുന്നത്.നവംബർ 28 മുതൽ ബംപർ ടിക്കറ്റുകൾ വിപണിയിൽ ലഭ്യമായിത്തുടങ്ങും. ഉയർന്ന സമ്മാനത്തുകയ്ക്ക് പുറമേ രണ്ടാം സമ്മാനമായി 24 പേർക്ക് ഒരു കോടി രൂപ വീതം ലഭിക്കും.
ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കുന്ന ലോട്ടറിയുടെ നറുക്കെടുപ്പ് 2027 ഫെബ്രുവരി ഒന്നിന് നടക്കും.ലോട്ടറി വിപണിയിൽ നിന്ന് മികച്ച വരുമാനം പ്രതീക്ഷിക്കുന്ന ഭാഗ്യക്കുറി വകുപ്പ്, മുൻവർഷങ്ങളേക്കാൾ കൂടുതൽ ടിക്കറ്റുകൾ ഇത്തവണ വിറ്റഴിക്കാനാകുമെന്ന പ്രതീക്ഷയിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
