ക്രിമിനൽ പശ്ചാത്തലം ആരോപിച്ച് അച്ചടക്ക നടപടി നേരിട്ട ഡിവൈഎസ്പി വി ഹംസയെ തിരിച്ചെടുത്തു

NOVEMBER 6, 2026, 11:26 PM

തിരുവനന്തപുരം: ക്രിമിനൽ പശ്ചാത്തലം ആരോപിച്ച് അച്ചടക്ക നടപടി നേരിട്ട ഡിവൈഎസ്പി വി ഹംസയെ തിരിച്ചെടുത്തു. 

ഒരു ഇൻക്രിമെന്റ് റദ്ദാക്കിയ ശേഷമാണ് തിരിച്ചെടുക്കൽ നടപടി. ഹംസ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നൽകിയ അപേക്ഷ പരിഗണിച്ചാണ് തിരിച്ചെടുക്കല്‍.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അച്ചടക്ക നടപടിയുടെ ഭാഗമായി നിർബന്ധിത വിരമിക്കൽ നൽകിയ ഡിവൈഎസ്പി വി ഹംസയെയാണ് സർവീസിൽ തിരിച്ചെടുത്തത്. 

vachakam
vachakam
vachakam

പോക്സോ കേസ് അട്ടിമറിച്ചെന്നും ഗുരുതരമായ കൃത്യവിലോപം നടത്തിയെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കഴിഞ്ഞ സർക്കാരിന്റെ നടപടി. ക്രിമിനൽ കേസിലും ഹംസ പ്രതിയായിരുന്നു. പോക്സോ കേസ് അന്വേഷണത്തിൽ ബോധപൂർവമായ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പറയാനാകില്ലെന്നാണ് ഡിജിപിയുടെയും പി.എസ്.സിയുടെയും റിപ്പോർട്ട്. ക്രിമിനൽ കേസിൽ പ്രതിയായിരുന്ന ഹംസയെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.  


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam