കോൺഗ്രസിന്റെ ദില്ലി സമരത്തിൽ പങ്കെടുത്തില്ല; കർണാടകത്തിലെ ആറ് നേതാക്കളെ സസ്പെൻഡ് ചെയ്തു

NOVEMBER 7, 2026, 4:42 AM

ഹാവേരി: കോൺഗ്രസിന്റെ ദില്ലി സമരത്തിൽ പങ്കെടുക്കാതിരുന്ന യൂത്ത് കോൺഗ്രസ് ഹാവേരി ജില്ലാ പ്രസിഡൻ്റ് ദർശൻ കുമാർ ലമാണി അടക്കം ആറു നേതാക്കളെ സസ്പെൻഡ് ചെയ്തു.യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷന്റെ നിർദേശപ്രകാരമാണ് നടപടി.

കർണാടക ഷുഗർ, ടെക്സ്റ്റൈൽ വകുപ്പ് മന്ത്രി രുദ്രപ്പ ലമാണിയുടെ മകനാണ് ദർശൻ. ഇയാൾക്ക് പുറമേ, ഉത്തര കന്നഡ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുബ്രഹ്മണ്യ സിർസിക്കർ, യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന സെക്രട്ടറിമാരായ അബ്ദുൽ അസീസ്, സൂരജ് അവാതി, പവൻ സാലിയാൻ, അഭിഷേക് സി എന്നിവരാണ് സസ്പെൻഷൻ നേരിട്ടത്. 

പരിപാടിയിൽ പങ്കെടുക്കാതിരുന്നത് നേതൃത്വം ഗൗരവമായി കാണുന്നതായും അടുത്ത ഉത്തരവുണ്ടാകുന്നതുവരെ സസ്പെൻഡ് ചെയ്തതായും സസ്പെൻഷൻ ഉത്തരവിൽ വ്യക്തമാക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam