യുവ ഡോക്ടറെ മർദിച്ച സംഭവം; നടി ഉൾപ്പടെ മൂന്ന് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

NOVEMBER 7, 2026, 1:27 AM

കൊച്ചി: കൊച്ചിയിൽ യുവ ഡോക്ടറെ മർദിച്ച കേസിൽ യുവ നടിയടക്കം മൂന്ന് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി. ഇന്നലെയാണ് നടി അടക്കമുള്ള മൂന്ന് പേർ ജാമ്യാപേക്ഷയ്ക്കായി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്.  എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അപേക്ഷ തള്ളിയത്. 

കേസ് കെട്ടിച്ചമച്ചതാണെന്നും ഡോക്ടറാണ് ഇതിന്റെയെല്ലാം മാസ്റ്റർ ബ്രെയിൻ എന്നുമാണ് പ്രതികൾ എതിർ സത്യവാങ്മൂലത്തിൽ ആരോപിച്ചിരുന്നത്. എന്നാൽ പൊലീസ് ഈ വാദം ശക്തമായി എതിർക്കുകയാണുണ്ടായത്. കേസിൽ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കസ്റ്റഡിയിൽ എടുക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.

പ്രതികൾക്ക് ജാമ്യം നൽകി കഴിഞ്ഞാൽ അത് കേസിനെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ ഉന്നയിച്ചിരുന്നു. ഈ വാദങ്ങൾ കൂടി പരിഗണിച്ചുകൊണ്ടാണ് നടി ഉൾപ്പടെയുള്ള മൂന്ന് പേരുടെയും ജാമ്യഅപേക്ഷ കോടതി തള്ളിയത്.

vachakam
vachakam
vachakam

  ഡോക്ടറെ മർദിച്ച സംഭവത്തിൽ സിനിമാ താരം ഉള്‍പ്പെടെ മൂന്നുപേരായിരുന്നു പിടിയിലായിരുന്നത്. രോഗിയെ ചികിത്സിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി മര്‍ദിച്ചുവെന്നായിരുന്നു പരാതി. ഡോക്ടറുടെ മൊബൈല്‍ ഫോണുകളും വാച്ചും സംഘം കവര്‍ന്നുവെന്നും പരാതിയിലുണ്ട്. പിന്നാലെയാണ് നടി ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്.12 പേരടങ്ങുന്ന സംഘം തന്നെ മര്‍ദിച്ചുവെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് ഡോക്ടര്‍മാര്‍ നേരിട്ടെത്തി പരാതി നല്‍കിയത്.

നടിയും ഇവരുടെ സുഹൃത്തുക്കളായ കണ്ടാലറിയാവുന്ന 11 പേര്‍ക്കെതിരെയുമാണ് പൊലീസ് കേസെടുത്തത്. നടിയെ കൂടാതെ ജിതിന്‍, വിഷ്ണു എന്നിവരാണ് പൊലീസിന്‍റെ പിടിയിലായ മറ്റ് രണ്ടുപേര്‍. യുവനടിയുടെ കുടുംബ ഡോക്ടറായിരുന്നു മര്‍ദനമേറ്റയാളെന്നും റിപ്പോര്‍ട്ടുണ്ട്.അതേസമയം യുവനടിയുടെ ബന്ധുവിനെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ ഡോ.ജോൺസൺ കെ.വര്‍ഗീസിനായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam