വൈലത്തൂരിൽ പൊലീസ് ഉദ്യോഗസ്ഥനെ അതിക്രൂരമായി മർദ്ദിച്ച സംഭവം; രണ്ട് യുവാക്കളും അറസ്റ്റിൽ

NOVEMBER 7, 2026, 2:24 AM

മലപ്പുറം: വൈലത്തൂരിൽ പൊലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ച സംഭവത്തിൽ രണ്ട് യുവാക്കളും അറസ്റ്റിൽ. രണ്ടു ദിവസം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് ഒളിവിൽ ആയിരുന്ന തിരൂർ സ്വദേശി മുഹമ്മദ് സഫ്വാനെ ആലപ്പുഴയിൽ വെച്ച് പിടികൂടിയത്.

മലപ്പുറത്ത് ഒരു സുഹൃത്തിന്‍റെ വീട്ടിൽ ഒളിവിൽ കഴിഞ്ഞ സഫ്വാൻ ആലപ്പുഴയിലേക്ക് ട്രെയിൻ മാർഗം പോയെന്ന വിവരം കിട്ടിയ പൊലീസ് അവിടെവച്ച് പ്രതിയെ പിടികൂടുകയായിരുന്നു.സ്വന്തം വീട്ടിൽ നിന്ന് 40 പവൻ സ്വർണം മോഷ്ടിച്ചെന്ന പരാതിയും സഫ്വാനെതിരെ മുൻപ് ഉണ്ടായിരുന്നതായി കൽപകഞ്ചേരി പൊലീസ് വ്യക്തമാക്കി.

വൈലത്തൂർ ഹയർ സെക്കണ്ടറി സ്കൂളിന് സമീപത്ത് ബൈക്കിൽ ഹെൽമറ്റില്ലാതെ എത്തിയ പ്രതികളുടെ പെരുമാറ്റത്തിൽ ലഹരി ഉപയോഗം സംശയിച്ച പൊലീസ്, ഇവരുടെ വാഹനത്തിന്റെ നമ്പർ കുറിച്ചെടുത്തിരുന്നു. ഇതിൽ പ്രകോപിതരായാണ് ഈ യുവാക്കൾ എഎസ്ഐയെ ക്രൂരമായി മർദിച്ചത്.

vachakam
vachakam
vachakam

എഐസ്ഐയെ അക്രമിച്ച കേസിൽ മറ്റൊരു പ്രതി ദിൽഷാദിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വധശ്രമത്തിനും കവർച്ചയ്ക്കുമാണ് കേസെടുത്തിരിക്കുന്നത്.അതേസമയം, മുഖത്ത് സാരമായി പരിക്കേറ്റ എഎസ്ഐ രാമചന്ദ്രൻ ആശുപത്രിയിൽ തുടരുകയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam