കൊച്ചി: മൂവാറ്റുപുഴയില്‍ ഡാൻസ് ക്ലാസ് കഴിഞ്ഞ് മടങ്ങിയ ഒൻപത് വയസുകാരി കാറിടിച്ച് മരിച്ചു. പട്ടിമറ്റം പുത്തന്‍പുരയില്‍ രാജേഷിന്‍റെ മകള്‍ റയ ആണ് മരിച്ചത്.
ഇന്ന് രാവിലെ 11 മണിയോടെ മൂവാറ്റുപുഴ നിര്‍മല കോളജിന് സമീപമാണ് ദാരുണമായ അപകടം നടന്നത്.അപകടത്തിൽ റയയുടെ മുത്തശ്ശിക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.
അമിതവേഗതയിലെത്തിയ കാര്‍ സ്കൂട്ടറിലിടിച്ച ശേഷം ഇരുവരുടെയും ദേഹത്തേക്ക് പാഞ്ഞുകയറുകയായിരുന്നു.റയ തൽക്ഷണം മരിച്ചു. ലേഖയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ സ്ഥിതി ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
