കൊച്ചി: മിഷൻ സമുദ്രയുമായി ബന്ധപ്പെട്ട ഏത് പദ്ധതി വന്നാലും അതിൽ തീരദേശക്കാരെ പരിഗണിച്ചിരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ അറിയിച്ചു.കുസാറ്റിൽ നടക്കുന്ന തീരദേശ-കാലാവസ്ഥാ കൂടിയാലോചനാ സെമിനാറിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്.
ഈ സര്‍ക്കാര്‍ എപ്പോഴും മത്സ്യത്തൊഴിലാളികൾക്കും തീരദേശത്തുള്ളവർക്കുമൊപ്പമാണ്. മത്സ്യത്തൊഴിലാളികളെ ഉൾപ്പടെയുള്ളവരെ ചേർത്തുനിർത്തുന്ന രാജ്യത്തെ ഒന്നാമത്തെ സർക്കാർ ആവണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
തീരദേശക്കാരുടെ മക്കൾക്ക് നിശ്ചിത ശതമാനം ജോലി നൽകുമെന്നും, ഫിഷറീസ് സബ്‌സിഡി പ്ലാൻ എന്ന വിപ്ലവകരമായ പദ്ധതി സർക്കാർ കൊണ്ടുവരുന്നുണ്ടെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
