ബിഎംഎൽ കേസിലെ പ്രതികളെ ഉപദ്രവിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ല; ആഭ്യന്തരവകുപ്പിനും കേരള പൊലിസിനും നിർദേശം നൽകി ഹൈക്കോടതി

NOVEMBER 7, 2026, 3:18 AM

കൊച്ചി: ബിഎംഎൽ കേസിലെ പ്രതികളെ ഉപദ്രവിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ലെന്ന് നിർദേശം നൽകി ഹൈക്കോടതി.ആഭ്യന്തരവകുപ്പിനും കേരള പൊലിസിനുമാണ് നിർദേശം നൽകിയത്.

അന്വേഷണത്തിൻ്റെ ഭാഗമായി പ്രതികളെ വിളിപ്പിക്കുകയാണെങ്കിൽ നിയമപ്രകാരം മുൻകൂട്ടി നോട്ടീസ് നൽകണമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.ബിഎൽഎം മുൻ ചെയർമാൻ ആർ പ്രേംകുമാർ നൽകിയ റിട്ട് ഹർജിയിലാണ് ജസ്റ്റീസ് മുരളി പുരുഷോത്തമൻ ഉത്തരവിട്ടത്. 

അതിനിടെ, കേസുമായി ബന്ധപ്പെട്ട് നേരത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ബിഎൽഎം മുൻ ചെയർമാൻ പ്രേംകുമാറിനെ കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതി വിട്ടയച്ചിരുന്നു.അറസ്റ്റ് നടപടികൾ റദ്ദ് ചെയ്താണ് പ്രേംകുമാറിനെ വിട്ടയച്ചത്. അറസ്റ്റിൽ നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam