ദുബായ്: ദുബായിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥിനി മരിച്ചു. തൊടുപുഴ സ്വദേശി നാഇഫ ബൽക്കീസ് (21) ആണ് മരിച്ചത്. ദുബായ് കനേഡിയൻ യൂണിവേഴ്സിറ്റിയിൽ അവസാന വർഷ ആർകിടെക്ട് വിദ്യാർഥിനിയായിരുന്നു നാഇഫ. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം ദുബായ് റാഷിദിയയിലായിരുന്നു അപകടം സംഭവിച്ചത്.
നാഇഫ സഞ്ചരിച്ച കാറിന്റെ ടയർ പഞ്ചറായപ്പോൾ കാർ റോഡരികിൽ നിർത്തുകയും നാട്ടിൽ പോയിരുന്ന മാതാപിതാക്കളോട് ഇക്കാര്യം ഫോൺ വിളിച്ച് പറയുകയും ചെയ്തിരുന്നു. സഹായത്തിനായി റിക്കവറി ടോൾ ഫ്രീ നമ്പറിൽ വിളിച്ചാൽ സഹായത്തിന് ആളെത്തുമെന്ന് പിതാവ് ബിനു പറഞ്ഞതനുസരിച്ച് കാറിൽ നിന്നിറങ്ങി ഫോൺ വിളിക്കുന്നതിടെ മറ്റൊരു വാഹനം ഇടിച്ചാണ് അപകടം ഉണ്ടായത്.
ദുബായ് പൊലീസ് ഫോറൻസിക് വിഭാഗത്തിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
