ബാറുടമകളുമായി ബന്ധം, ആരോപണങ്ങളിൽ എക്സൈസ് മറുപടി പറയണം; എം.വി ഗോവിന്ദൻ

NOVEMBER 6, 2026, 11:09 PM

തി​രു​വ​ന​ന്ത​പു​രം: സ​ർ​വീ​സി​ൽ നി​ന്ന് പ​ടി​യി​റ​ങ്ങു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് എ​ക്സൈ​സ് വ​കു​പ്പി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ഗു​രു​ത​ര അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളും ക​ണ്ടെ​ത്ത​ലു​ക​ളു​മാ​യി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ സീ​റാം സാം​ബ​ശി​വ​റാ​വു​വി​ൻറെ റി​പ്പോ​ർ​ട്ട് പുറത്ത് വന്നിരുന്നു.

ജോ​യി​ൻറ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ എ​സ്. വി​നോ​ദ്, ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ അ​ജ​യ് എ​ന്നി​വ​ർ​ക്കെ​തി​രെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ശി​പാ​ർ​ശ ചെ​യ്താ​ണ് ഇ​യാ​ൾ സ​ർ​ക്കാ​രി​ന് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്.  കാ​യം​കു​ള​ത്തെ റോ​മാ സെ​ൻറ​ർ ബാ​റു​മാ​യി എ​ക്സൈ​സ് മ​ന്ത്രി​ക്ക് അ​ടു​ത്ത പ​രി​ച​യ​മു​ണ്ടെ​ന്നും  റി​പ്പോ​ർ​ട്ടി​ലു​ണ്ടായിരുന്നു. ഈ റിപ്പോർട്ടിന്റെ ചുവട്പിടിച്ച് എക്സൈസ് മന്ത്രിക്കെതിരെ രം​ഗത്ത് വന്നിരിക്കുകയാണ് സിപിഎം. 

എക്സൈസ് മന്ത്രി എം.ലിജുവിന് ബാറുടമകളുമായി ബന്ധമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ആരോപിച്ചു. 

vachakam
vachakam
vachakam

എക്സൈസ് കമ്മീഷണറെ പടിയിറക്കുകയാണ് ചെയ്തത്. അദ്ദേഹം പ്രതിഷേധിച്ചാണ് പോയതെന്നും ഉയർന്നുവന്ന ആരോപണങ്ങളിൽ  മന്ത്രി മറുപടി പറയണമെന്നും ഗോവിന്ദൻ ആവശ്യപ്പെട്ടു. പടിയിറക്കുമ്പോൾ അദ്ദേഹത്തിന്റെ ഒരു ഭാവവും രീതിയും എന്താണെന്നുള്ളത് ഇപ്പോൾ വാർത്താമാധ്യമങ്ങൾ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. അദ്ദേഹം തന്റെ വാഹനം തന്നെ ഉപേക്ഷിച്ച് ഇറങ്ങി പുറത്തേക്ക് വന്ന് ഒരു ഓട്ടോറിക്ഷയിൽ കയറി സ്ഥലം വിട്ടു എന്നാണ് പറയുന്നത്. അത് പ്രതിഷേധത്തിന്റെ ഭാഗം തന്നെയാണ് എന്ന് അദ്ദേഹം ഇന്ന് വെളിപ്പെടുത്തിയിട്ടുള്ളതെന്നും ​ഗോവിന്ദൻ പറഞ്ഞു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam