ചിറയിൻകീഴിലെ കയ്യാങ്കളി; അന്വേഷണ റിപ്പോർട്ട് നൽകിയെന്ന് എംഎം ഹസ്സൻ 

NOVEMBER 7, 2026, 1:23 AM

 തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളിയിൽ  അന്വേഷിച്ച് റിപ്പോർട്ട് നൽകിയെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടികൾ ഉണ്ടായെന്നും  കോൺ​ഗ്രസ് നേതാവ് എംഎം ഹസ്സൻ.

 കെപിസിസി പ്രസിഡൻ്റുമായി എംഎൽഎ സംസാരിച്ചു. റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കിയാൽ നടപടി പിൻവലിക്കും എന്നാണ് പ്രസിഡന്റ് നൽകിയ ഉറപ്പ്. അതിന്റെ അടിസ്ഥാനത്തിൽ എംഎൽഎ കേസ് പിൻവലിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടികൾ പിൻവലിച്ചതെന്നും മറ്റു കാര്യങ്ങൾ കെപിസിസി പ്രസിഡന്റിനോട് ചോദിക്കണമെന്നും എംഎം ഹസ്സൻ പറഞ്ഞു.

 അതേസമയം ചിറയിൻകീഴിലെ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രവർത്തകർക്ക് എതിരെ താൻ നൽകിയ കേസ് പിൻവലിക്കാം എന്ന് രമ്യ ഹരിദാസ് എംഎൽഎയുടെ ഉറപ്പ്. സസ്പെൻഷൻ നടപടികൾ പിൻവലിച്ചതിന് പിന്നാലെയാണ് ഉറപ്പ് നൽകിയിരുന്നു.  പാളയം പ്രദീപിനൊപ്പം സജാദിന്റെ സസ്‌പെൻഷനും കോൺഗ്രസ് പിൻവലിച്ചിട്ടുണ്ട്. ചിറയിൻകീഴിലെ പ്രാദേശിക കോൺഗ്രസ് പ്രവർത്തകനാണ് സജാദ്. സജാദിന്റെ വീട്ടിൽ വച്ചാണ് കയ്യാങ്കളി നടന്നത്.

vachakam
vachakam
vachakam

 പാളയം പ്രദീപിനായി രമ്യ ഹരിദാസ് എംഎൽഎ നീക്കങ്ങൾ ആരംഭിച്ചതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. പാളയം പ്രദീപിന്റെ സസ്പെൻഷൻ പിൻവലിക്കണമെന്ന് കെപിസിസിയോട് ആവശ്യപ്പെട്ടിരുന്നു. സസ്പെൻഷൻ പിൻവലിച്ചാൽ കയ്യാങ്കളി കേസും പിൻവലിക്കാം എന്നായിരുന്നു രമ്യ ഹരിദാസ് അറിയിച്ചത്. എന്നാൽ, പാളയം പ്രദീപിനെ മണ്ഡലത്തിലേക്ക് വേണ്ട എന്നാണ് ചിറയിൻകീഴിലെ പ്രാദേശിക നേതാക്കൾ പറയുന്നത്.



vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam