യൂണിയൻ തെരഞ്ഞെടുപ്പിന്റെ പേരിൽ പിരിച്ച പണം കോളേജുകൾക്ക് നൽകിയില്ല; കെഎസ്‌യു കാസർഗോഡ് ജില്ലാ കമ്മിറ്റിക്കെതിരെ ഫണ്ട് തിരിമറി നടത്തിയെന്ന ആരോപണവുമായി യൂണിറ്റ് ഭാരവാഹികൾ

NOVEMBER 7, 2026, 3:55 AM

കാസ‍ർഗോഡ്: കെഎസ്‌യു കാസർഗോഡ് ജില്ലാ കമ്മിറ്റിക്കെതിരെ ഫണ്ട് തിരിമറി നടത്തിയെന്ന ആരോപണവുമായി യൂണിറ്റ് ഭാരവാഹികൾ.കെഎസ്‌യുവിൻ്റെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിലാണ് കോളേജ് യൂണിറ്റ് ഭാരവാഹികൾ പരാതിയുമായി രംഗത്തെത്തിയത്.കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ പേരിൽ ജില്ലാ കമ്മിറ്റി പിരിച്ച പണം കോളേജുകൾക്ക് നൽകിയില്ലെന്നാണ് പരാതി. 

പാർട്ടി നേതാക്കളുള്ള വിവിധ സഹകരണ ബാങ്കുകളിൽ നിന്നടക്കം ജില്ലാ കമ്മിറ്റി നേരിട്ട് ഫണ്ട് പിരിവ് നടത്തി. എന്നാൽ, പണം കോളേജ് യൂണിറ്റ് കമ്മറ്റികൾക്ക് പ്രവർത്തന ഫണ്ട് നൽകിയില്ല. രാജപുരത്തെ സ്വകാര്യ കോളേജിലെ യൂണിറ്റ് കമ്മിറ്റിയുടെ പ്രവർത്തനത്തിന് എന്ന പേരിൽ 25,000 രൂപ പിരിച്ചെങ്കിലും നൽകിയത് 10,000 രൂപ മാത്രമാണ്. ബാക്കി പണം എവിടെയെന്നുമാണ് ഭാരവാഹികളുടെ ചോദ്യം.

രാജപുരം സെൻ്റ് പയസ് കോളേജ് യൂണിറ്റ് കമ്മറ്റിക്ക് 25,000 രൂപ കെഎസ്‌യു ജില്ലാ നേതൃത്വം നൽകിയെന്ന് പ്രചാരണം നടക്കുന്നുണ്ടെങ്കിലും ഒരു രൂപ പോലും ലഭിച്ചിട്ടില്ലെന്ന് യൂണിറ്റ് ഭാരവാഹികൾ വ്യക്തമാക്കുന്നു.

vachakam
vachakam
vachakam

അതേസമയം, ജില്ലാ കമ്മിറ്റിക്കെതിരായ ആരോപണങ്ങൾ കെഎസ്‌യു ജില്ലാ പ്രസിഡൻ്റ് ജവാദ് പുത്തൂർ പൂർണമായും നിരാകരിച്ചു. പിരിച്ച പണം തെരഞ്ഞെടുപ്പിനായി ഉപയോഗിച്ചിട്ടുണ്ട്. ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ജവാദ് പ്രതികരിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam