പൂക്കാട്ടുപടി വള്ളത്തോൾ സ്മാരക വായനശാലയിൽ വയലാർ അനുസ്മരണം

NOVEMBER 7, 2026, 1:41 AM

പൂക്കാട്ടുപടി വള്ളത്തോൾ സ്മാരക വായനശാല കേരളത്തിലെ പ്രശസ്തനായ കവിയും അനേകം ജനപ്രിയ ചലച്ചിത്ര നാടക ഗാനങ്ങളുടെ രചയിതാവുമായ വയലാർ എന്ന പേരിൽ അറിയപ്പെടുന്ന വയലാർ രാമവർമ്മ കേരളത്തിലെ ജനകീയ വിപ്ലവ കവിയുമായിരുന്നു അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പോരാടിയ വയലാറിന്റെ അൻപതാമത് ചരമവാർഷികം ആചരിച്ചു.

വായനശാല ഹാളിൽ നടന്ന ചടങ്ങിൽ ഗായകൻ ഷിജി ഗസൽ വയലാറിനെ അനുസ്മരിച്ച് മുഖ്യപ്രഭാഷണം നടത്തി.

പ്രൊഫ: എൻ.കെ. വിജയൻ അദ്ധ്യക്ഷനായി വായനശാല സെക്രട്ടറി കെ.എം. മഹേഷ്, എഴുത്തുകാരൻ ജോഷി ജോർജ്, കവി ശശികുമാർ കാവുങ്ങൽ, കവയത്രി ഷീബ പോൾ, കലാകാരൻ ധനേഷ് പി.എം, രാജ് കുമാർ നന്മ, രാജേഷ് അശോകപുരം എന്നിവർ സംസാരിച്ചു.

vachakam
vachakam
vachakam

തുടർന്ന് സുരേഷ് പള്ളിക്കര, ബാലൻ പെരുമ്പാവൂർ, കൃഷ്ണകുമാർ പഴന്തോട്ടം, ഉണ്ണി മേപ്രത്തുപടി, ബിന്ദു ജോളി, ടി.സി. ശിവശങ്കർ, അനീഷ് വാര്യർ തുടങ്ങിയവർ വയലാറിന്റെ കവിതകളും സിനിമാഗാനങ്ങളും ആലപിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam