ചാനൽ ടണൽ ഷട്ടിൽ ട്രെയിനിലേക്ക് മിനിബസ് ഇടിച്ചുകയറി അപകടം; 19 പേർക്ക് പരിക്ക്

OCTOBER 15, 2026, 7:52 PM

പാരീസ്: ഫ്രാൻസിനെയും ഇംഗ്ലണ്ടിനെയും ബന്ധിപ്പിക്കുന്ന തിരക്കേറിയ 'ചാനൽ ടണലിലൂടെ' വാഹനങ്ങൾ കൊണ്ടുപോകുകയായിരുന്ന ട്രെയിനിലേക്ക്, ട്രക്ക് ഡ്രൈവർമാരുമായി സഞ്ചരിച്ച ഒരു മിനിബസ് ഇടിച്ച് അപകടം.ടണൽ കവാടത്തിലേക്ക് നീങ്ങുകയായിരുന്ന മിനിബസ്, നിയന്ത്രണം വിട്ട് ഷട്ടിൽ ട്രെയിനിന്റെ വശത്തേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് പ്രാദേശിക ഭരണകൂടം പ്രസ്താവനയിൽ വ്യക്തമാക്കി.

അപകടത്തിൽ 19 പേർക്ക് പരിക്കേറ്റു. ഗുരുതരമായ പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്കുകൾ ജീവന് ഭീഷണിയാകുന്ന തരത്തിലുള്ളതല്ല. മറ്റ് 17 പേർക്ക് നിസ്സാര പരിക്കുകളും സംഭവിച്ചു. പരിക്കേറ്റവരിൽ മിനിബസ് ഡ്രൈവറും ഉൾപ്പെടുന്നു.

അപകടത്തെത്തുടർന്ന് ചാനൽ വഴിയുള്ള ഗതാഗതം അൽപ്പനേരത്തേക്ക് തടസ്സപ്പെട്ടതായി ഫ്രഞ്ച് അധികൃതർ അറിയിച്ചു.ഏകദേശം 200-ഓളം വരുന്ന അടിയന്തര രക്ഷാപ്രവർത്തകരും മറ്റ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി. തുരങ്കത്തിലൂടെയുള്ള വാഹന ഗതാഗത സേവനം 90 മിനിറ്റോളം നിർത്തിവെച്ചു. വൈകുന്നേരത്തോടെ ഇത് ഘട്ടംഘട്ടമായി പുനഃസ്ഥാപിച്ചതായി അധികൃതർ പറഞ്ഞു. 

vachakam
vachakam
vachakam

പരിക്കേറ്റവർ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നും, ബന്ധപ്പെട്ട കോൺസുലേറ്റുകളെ വിവരം അറിയിച്ചിട്ടുണ്ടെന്നും പ്രാദേശിക ഉദ്യോഗസ്ഥയായ അഗാത്ത ക്യൂറി മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ, അവർ ഏതെല്ലാം രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് വ്യക്തമാക്കിയിട്ടില്ല.പരിക്കേറ്റവരെല്ലാം മിനിബസിലുണ്ടായിരുന്നവരാണെന്നും, അവരെല്ലാവരും പുരുഷന്മാരാണെന്നും ക്യൂറി പറഞ്ഞു.അപകടകാരണം വ്യക്തമല്ലെന്നും അന്വേഷണം നടന്നുവരികയാണെന്നും അവർ കൂട്ടിച്ചേർത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam