റഷ്യന്‍ ബോംബാക്രമണം: ഉക്രെയ്‌നില്‍ മരണം 33 ആയി, 50 ഓളം പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍

NOVEMBER 3, 2026, 10:15 AM

കീവ്: തെക്കുകിഴക്കന്‍ ഉക്രെയ്‌നില്‍ സാധാരണക്കാര്‍ അഭയം പ്രാപിച്ചിരുന്ന ഒരു സ്‌കൂള്‍ കെട്ടിടത്തിന് നേരെ റഷ്യ നടത്തിയ രൂക്ഷമായ ബോംബാക്രമണത്തില്‍ 33 പേര്‍ കൊല്ലപ്പെട്ടു. ദുരന്തത്തില്‍ അന്‍പതോളം പേര്‍ ഇനിയും തകര്‍ന്നുവീണ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി പ്രാദേശിക ഭരണകൂടത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

യുദ്ധക്കെടുതി അനുഭവിക്കുന്ന ജനങ്ങള്‍ക്ക് ഭക്ഷണവും അത്യാവശ്യ സഹായങ്ങളും നല്‍കുന്ന ജീവകാരുണ്യ വിതരണ കേന്ദ്രമായും താല്‍ക്കാലിക അഭയകേന്ദ്രമായും പ്രവര്‍ത്തിച്ചുവന്ന സ്‌കൂളിന് നേരെയാണ് ആക്രമണമുണ്ടായത്. യൂറോപ്യന്‍ യൂണിയന്റെ സാമ്പത്തിക സഹായത്തോടെ നിര്‍മ്മിച്ച, ബോംബ് ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള കോണ്‍ക്രീറ്റ് ബേസ്‌മെന്റിലാണ് ആളുകള്‍ അഭയം തേടിയിരുന്നത്. എന്നാല്‍ ഒമ്പതോളം വീര്യമേറിയ ബോംബുകള്‍ ഒന്നിച്ചു പതിച്ചതോടെ ശക്തമായ പ്രഹരത്തില്‍ കെട്ടിടം തകരുകയും വലിയ രീതിയില്‍ തീപിടിത്തമുണ്ടാകുകയും ചെയ്യുകയായിരുന്നുവെന്ന് പ്രാദേശിക ഗവര്‍ണര്‍ മിക്കാലോ സെമിന്‍ വ്യക്തമാക്കി.

സംഭവത്തെ തുടര്‍ന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വ്‌ളോദിമിര്‍ സെലന്‍സ്‌കി രാജ്യത്തെ അഭിസംബോധന ചെയ്തു. റഷ്യന്‍ സേന നടത്തിയ ഈ ആക്രമണം യുദ്ധത്തിലെ ഏറ്റവും ക്രൂരവും മാരകവുമായ ദുരന്തങ്ങളിലൊന്നാണെന്ന് അദ്ദേഹം വ്യക്തമാക്കി. സാധാരണക്കാരായ ജനങ്ങള്‍ താമസിക്കുന്ന ഇത്തരം സങ്കേതങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളെ ചെറുക്കാന്‍ കൂടുതല്‍ വ്യോമപ്രതിരോധ സഹായം നല്‍കണമെന്ന് അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോടും സഖ്യരാജ്യങ്ങളോടും അഭ്യര്‍ത്ഥിച്ചു.

അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാനും കൂടുതല്‍ ജീവനുകള്‍ രക്ഷിക്കാനുമുള്ള തിരച്ചില്‍ സംഭവസ്ഥലത്ത് പുരോഗമിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam