കൊച്ചി സിനഗോഗ് തീവയ്പ്: പ്രതിക്ക് യുഎപിഎ; പ്രതിഫലമായി ക്രിപ്‌റ്റോ കറന്‍സി നല്‍കിയ ബോസിനായി കേന്ദ്ര ഏജന്‍സികളുടെ തിരച്ചില്‍

OCTOBER 15, 2026, 8:34 PM

കൊച്ചി: എറണാകുളം കടവുംഭാഗം സിനഗോഗിന് മുന്നില്‍ തീയിട്ട ഗൂഢാലോചനയില്‍ അന്താരാഷ്ട്ര തലത്തിലുള്ള ബന്ധങ്ങള്‍ വ്യക്തമായതോടെ പ്രതി എബിന്‍ പോളിനെതിരെ നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമപ്രകാരം (യുഎപിഎ) കേസ് എടുത്തു. സംഭവത്തില്‍ ദേശീയ അന്വേഷണ ഏജന്‍സിയും ഇന്റലിജന്‍സ് ബ്യൂറോയും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ട പ്രതിയെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തുവരികയാണ്.

ഡാര്‍ക്വെബ്ബിലും ടെലിഗ്രാമിലും സജീവമായിരുന്ന എബിനെ സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകള്‍ നിരീക്ഷിച്ചാണ് ബോസ് എന്ന വിളിപ്പേരുള്ള അജ്ഞാതന്‍ ബന്ധപ്പെടുന്നത്. കൊച്ചിയിലെ സിനഗോഗ് ലക്ഷ്യമിടാനും അവിടെ തീയിടാനുമുള്ള കൃത്യമായ നിര്‍ദേശം നല്‍കിയത് ഈ ബോസ് തന്നെയാണ്. ടാസ്‌ക് ഏറ്റെടുക്കുന്നതിന്റെ ഭാഗമായി സ്ഥലത്തിന്റെ ചിത്രങ്ങളും പിന്നീട് തീയിടുന്നതിന്റെ ദൃശ്യങ്ങളും എബിന്‍ ബോസിന് കൈമാറുകയും ചെയ്തു. ഈ 'വിജയകരമായ' ടാസ്‌കിന് പ്രതിഫലമായി രണ്ടു ലക്ഷത്തോളം രൂപ മൂല്യമുള്ള ക്രിപ്‌റ്റോ കറന്‍സിയാണ് എബിന്റെ വാലറ്റില്‍ എത്തിയത്. എബിനെക്കൊണ്ട് ഭാവിയില്‍ വലിയ തോതിലുള്ള അക്രമങ്ങള്‍ ചെയ്യിക്കുന്നതിനുള്ള പ്രോത്സാഹനമായാണ് ഈ തുക നല്‍കിയതെന്നാണ് പൊലീസിന്റെ നിഗമനം. കൂടുതല്‍ രാജ്യാന്തര ശ്രദ്ധ നേടാനാണ് ആക്രമണത്തിനായി കൊച്ചിയിലെ പ്രശസ്തമായ ജൂതപ്പള്ളി തന്നെ തിരഞ്ഞെടുത്തത്.

അതേസമയം ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന പ്രതിക്ക് കോടതി നിര്‍ദേശപ്രകാരം ആവശ്യമായ വൈദ്യപരിശോധനയും ചികിത്സയും ഉറപ്പാക്കുന്നുണ്ട്. ചോദിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാം ഓര്‍മയില്ല എന്ന മറുപടിയാണ് പ്രതി നല്‍കുന്നത്. കൊച്ചിയിലെ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ മാളയിലുള്ള ചരിത്രപ്രസിദ്ധമായ ജൂത സിനഗോഗിനും പൊലീസ് കനത്ത സുരക്ഷയും പ്രത്യേക കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam