കാലടി സർവകലാശാലയിലെ സസ്പെൻഷനിലായ വിദ്യാർത്ഥികൾക്ക് സുപ്രീംകോടതിയിൽ നിന്ന് തിരിച്ചടി 

NOVEMBER 5, 2026, 1:59 AM

ദില്ലി: കാലടി സർവകലാശാലയിലെ പരീക്ഷ വിവാദത്തിൽ സസ്പെൻഷനിലായ വിദ്യാർത്ഥികൾക്ക് സുപ്രീംകോടതിയിൽ നിന്ന് തിരിച്ചടി.

വിദ്യാർത്ഥികൾക്കായി മുതിർന്ന അഭി ഭാഷകൻ പി വി ദിനേശ് ആണ് ഹാജരായത്.  ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടതോടെയാണ് വിദ്യാർത്ഥികൾ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ ഇവിടെ നിന്നും തിരിച്ചടിയാണ് ഉണ്ടായത്. 

 കേസ് ഹൈക്കോടതി സിം​ഗിൾ ബെഞ്ച് തന്നെ പരി​ഗണിക്കട്ടെയെന്ന് സുപ്രീം കോടതി പറഞ്ഞു. സർവകലാശാലകളിൽ പാലിക്കേണ്ട അച്ചടക്കമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി, കേസ് സിംഗിൾ ബെഞ്ച് പരിഗണിക്കട്ടെയെന്ന് ഉത്തരവിടുകയായിരുന്നു. 

vachakam
vachakam
vachakam

സസ്പെൻഷൻ വഴിയാണ് അറ്റൻഡസ് കുറഞ്ഞതെന്നും സർവകലാശാല മനപൂർവം ഉണ്ടാക്കിയ സാഹചര്യമാണെന്നും അഭിഭാഷകൻ വാദിച്ചു. എന്നാൽ അറ്റൻഡൻസ് കോടതി പരിശോധിക്കണമെന്ന് സർവകലാശാലയും പറഞ്ഞു. ഉത്തരവ് വിദ്യാർത്ഥികൾക്ക് അനൂകൂലമെങ്കിൽ പ്രത്യേക പരീക്ഷ നടത്താമെന്നും സർവകലാശാല അറിയിച്ചു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam