കോഴിക്കോട്: ബാറുകൾക്ക് ഉദ്യോഗസ്ഥർ ലൈസൻസ് നൽകിയ സംഭവത്തിൽ വിമർശനവുമായി സമസ്ത കാന്തപുരം വിഭാഗം മുഖപത്രം. അതീവ ഗൗരവപൂർണമാണ് സംസ്ഥാന സർക്കാറിന്റെയും എക്‌സൈസ് മന്ത്രിയുടെയും നയപരമായ തീരുമാനങ്ങളെ കാറ്റിൽ പറത്തി താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥർ ബിയർ പാർലറുകൾക്ക് ലൈസൻസ് നൽകിയ നടപടിയെന്നാണ് സിറാജ് ദിനപത്രത്തിൽ പറയുന്നു.
2026 ജൂൺ 22നാണ് എറണാകുളത്ത് രണ്ട് ബാറുകൾക്കും കോട്ടയത്ത് ഒരു ബാറിനും ലൈസൻസ് അനുവദിച്ച് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഉത്തരവിറക്കിയത്. ശരവേഗത്തിലായിരുന്നു ഈ വിഷയത്തിൽ കമ്മീഷണറുടെ നടപടി. അപേക്ഷ ലഭിച്ചു മണിക്കൂറുകൾക്കകം അനുമതി നൽകി.
പുതിയ എക്‌സൈസ് നയം വരുന്നതുവരെ ബാറുകൾക്ക് ലൈസൻസ് അനുവദിക്കില്ലെന്ന സർക്കാറിന്റെ തീരുമാനം കാറ്റിൽ പറത്തുന്ന ഈ ഉദ്യോഗസ്ഥ നടപടി ഗുരുതരമായ അധികാര ലംഘനമാണ.് ജനപ്രതിനിധികളുടെ മേൽക്കൈ നഷ്ടപ്പെട്ട് ഉദ്യോഗസ്ഥർ ഭരണനിർവഹണം നടത്തുന്ന പ്രവണത, കമ്മീഷണർക്കും ഡെപ്യൂട്ടി കമ്മീഷണർക്കും സ്വന്തം നിലയിൽ ലൈസൻസ് നൽകാൻ കഴിയുന്ന സാഹചര്യം നാടിനും ജനാധിപത്യത്തിനും ആപത്താണെന്നും മുഖപത്രം വിമർശിക്കുന്നു.
സർക്കാറിൻ്റെ അനുമതിക്ക് കാക്കാതെ സംസ്ഥാനത്ത് രണ്ട് പുതിയ ബാറുകൾക്ക് ലൈസൻസ് നൽകിയ എക്സൈസ് കമ്മീഷണറുടെ നടപടിയിൽ വൻ വിവാദമാണ് ഉണ്ടായത്. യുഡിഎഫിൻറെ മദ്യനയം വരും വരെ ഒരു ലൈസൻസും അനുവദിക്കേണ്ടതില്ലെന്ന നിലപാടെടുത്തിട്ടും കണക്കിലെടുക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് മന്ത്രി എം ലിജു മുന്നറിയിപ്പ് നൽകിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
