പത്തനംതിട്ട: അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമത്തിൽ മുൻകൂർജാമ്യം തേടി ശ്രീനാദേവി കുഞ്ഞമ്മ. ജൂലൈ 11ന് യൂട്യൂബർ രാജൻ ജോസഫിനെ അറസ്റ്റ് ചെയ്തു കൊണ്ടുവന്നപ്പോഴാണ് അടൂർ പൊലീസ് സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ ഉണ്ടായത്.
അന്ന് പൊലീസിന്റെ ജോലി തടസ്സപ്പെടുത്തിയതിന് കേസെടുത്തിരുന്നെങ്കിലും തുടർനടപടി ഉണ്ടായിരുന്നില്ല. കണ്ടാൽ അറിയാവുന്നവർ എന്ന് മാത്രമായിരുന്നു എഫ്ഐആര്‍.
സിപിഎം ഇടപ്പെട്ട് വിവരാവകാശം വഴി സ്റ്റേഷനിലെ സിസിടിവി ദൃശ്യം പുറത്തുകൊണ്ടുവന്നതോടെയാണ് സംഭവം വിവാദമായത്.
വിവാദമായതോടെ പൊലീസ് ശ്രീനാദേവിക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. കേസിൽ അറസ്റ്റ് ഒഴിവാക്കാൻ പ്രതികൾ നീക്കം തുടങ്ങിയിരിക്കുകയാണ്.
ഇതിന്റെ ഭാഗമായി പ്രതിചേർക്കപ്പെട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയും യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഫെനി നൈനാനും അടക്കം മുൻകൂർ ജാമ്യം തേടും. പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഎം അനിശ്ചിതകാല സത്യാഗ്രഹം നടത്തും. സമരം പി ജയരാജനാണ് ഉദ്ഘാടനം ചെയ്യുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
