ഷാരൂഖ് ഖാന്റെ ആസ്തി മൂല്യത്തിൽ എന്ത് പറ്റി ? 1 വർഷം കൊണ്ട് 2500 കോടിയുടെ ഇടിവ്! 

SEPTEMBER 24, 2026, 2:48 AM

 2026-ലെ ധനികരുടെ പട്ടിക പ്രകാരം ബോളിവുഡ് താരം ഷാറൂഖ് ഖാന്റെ മൊത്തം ആസ്തിയിൽ ഒറ്റ വർഷത്തിനിടെ വൻ ഇടിവ് രേഖപ്പെടുത്തി. മുൻവർഷത്തെ 12,490 കോടി രൂപയിൽ നിന്ന് 2,490 കോടി രൂപ കുറഞ്ഞ്, നിലവിൽ 10,000 കോടി രൂപയാണ് ഷാറൂഖ് ഖാന്റെ ആസ്തി.

സിനിമകൾ, പരസ്യങ്ങൾ എന്നിവയ്ക്ക് പുറമെ റെഡ് ചില്ലീസ് എന്റർടൈൻമെന്റ്, നൈറ്റ് റൈഡേഴ്സ് സ്പോർട്സ് എന്നീ ബിസിനസ് സംരംഭങ്ങളിൽ നിന്നുള്ള വരുമാനവും ഇതിൽ ഉൾപ്പെടുന്നു. ആസ്തിയിൽ കുറവുണ്ടായെങ്കിലും ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ നടൻ എന്ന പദവിയിൽ ഷാറൂഖ് ഖാൻ തന്നെ തുടരുന്നു. 4,000 കോടി രൂപ ആസ്തിയുള്ള അമിതാഭ് ബച്ചൻ രണ്ടാമതും, 3,000 കോടിയുള്ള സൽമാൻ ഖാൻ മൂന്നാമതും, 2,500 കോടിയുള്ള ഹൃതിക് റോഷൻ നാലാമതുമാണ് ഉള്ളത്.

അതേസമയം, സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന 'കിങ്' എന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിന്റെ തിരക്കുകളിലാണ് ഷാറൂഖ് ഖാൻ ഇപ്പോൾ. 2023-ൽ പുറത്തിറങ്ങിയ 'ഡങ്കി'ക്ക് ശേഷം നീണ്ട മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഷാറൂഖ് ചിത്രം തീയേറ്ററുകളിലെത്തുന്നത്.

vachakam
vachakam
vachakam

ഷാറൂഖിനൊപ്പം ദീപിക പദുകോൺ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ മകൾ സുഹാന ഖാനും നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ അഭയ് വർമ്മ, പ്രതിനായകനായി അഭിഷേക് ബച്ചൻ എന്നിവരും ചിത്ര അണിനിരക്കുന്നുണ്ട്.

സാമൂഹിക മാധ്യമമായ എക്സിലൂടെ (ട്വിറ്റർ) ആരാധകരുമായി നടത്തിയ സംവാദത്തിനിടെ ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കില്ലെന്നും പ്ലാൻ ചെയ്തതുപോലെ തന്നെ എത്തുമെന്നും താരം വ്യക്തമാക്കി. ചിത്രം വൈകുമോ എന്ന ആരാധകന്റെ ചോദ്യത്തിന്, നല്ലൊരു ചിത്രം സമ്മാനിക്കാനുള്ള ശ്രമത്തിലാണെന്നും 2026 ഡിസംബർ 24-ന് തന്നെ സിനിമ തീയേറ്ററുകളിൽ എത്തുമെന്നും ഷാറൂഖ് മറുപടി നൽകി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam