ബസിടിച്ച് വിദ്യാർഥിനി മരിച്ച കേസ്; 19 വർഷത്തിനുശേഷം കോടതി വിധി 

NOVEMBER 3, 2026, 10:41 PM

 മലപ്പുറം: ബസിടിച്ച് 14കാരിയായ വിദ്യാർഥിനി മരിച്ച കേസിൽ ഡ്രൈവർക്ക് 19 വർഷത്തിനുശേഷം ശിക്ഷ.

2007ലായിരുന്നു കേസിനാസ്പദമായ സംഭവം.  സ്കൂളിലേക്ക് പോവുകയായിരുന്ന വിദ്യാർഥികൾക്കിടയിലേക്ക് ബസ് പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. അപകടത്തിൽ 14കാരിയായ വിദ്യാർഥിനി മരിക്കുകയായിരുന്നു. 

 ആലിപ്പറമ്പ് ചാക്കത്ത് മുഹമ്മദ് എന്ന ബസ് ഡ്രൈവർക്കാണ് മലപ്പുറം പുലാമന്തോൾ സ്പെഷ്യൽ കോടതി ഒരു വർഷം തടവുശിക്ഷ വിധിച്ചത്. 

vachakam
vachakam
vachakam

 കേസിൽ ദൃക്സാക്ഷികളായ മുതിർന്നവർ പിന്നീട് മൊഴി മാറ്റിയെങ്കിലും വിദ്യാർഥിനിയുടെ സഹപാഠികൾ മൊഴിയിൽ ഉറച്ചുനിന്നു. സഹപാഠികളുടെ മൊഴി കേസിൽ നിർണായകമായി. സംഭവത്തിന് 19 വർഷത്തിനുശേഷമാണ് കോടതി വിധി വന്നത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam