ചേരാനല്ലൂരിലെ അപകടം:   തെളിവുകൾ നശിപ്പിക്കപ്പെട്ടത് പൊലീസ് സഹായത്തിലോ? 

NOVEMBER 3, 2026, 11:31 PM

കൊച്ചി: ചേരാനല്ലൂരിൽ 17കാരൻ്റെ കാറിടിച്ച് ഗൃഹനാഥൻ കൊല്ലപ്പെട്ട കേസിൽ പ്രധാനപ്പെട്ട തെളിവുകൾ നശിപ്പിക്കപ്പെട്ടത് പൊലീസ് സഹായത്തിലെന്ന് സംശയം.

കഴിഞ്ഞാഴ്ചയാണ് ചേരാനല്ലൂരിൽ 17കാരൻ ഓടിച്ച കാറിടിച്ച് മാഞ്ഞാലി സ്വദേശിയായ ജയബാലകൃഷ്ണൻ മരിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജയബാലകൃഷ്ണനെ നാട്ടുകാർ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും സംഭവസ്ഥലത്തുവെച്ചുതന്നെ മരണം സംഭവിച്ചു.

vachakam
vachakam
vachakam

ഈ കേസിൽ 17കാരൻ സ്വന്തം ഇൻസ്റ്റഗ്രാം അക്കൗണ്ട് പൂട്ടിയത് സ്റ്റേഷൻ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ്. നിർണായക തെളിവുകൾ ഉണ്ടായിരുന്ന ഫോൺ പൊലീസ് വിട്ടുനൽകിയത് ഗുരുതര വീഴ്ചയായാണ് വിലയിരുത്തുന്നത്.

17-കാരൻ്റെ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തത് ഒരു ദിവസം കഴിഞ്ഞ് വീട്ടിൽ നിന്നാണ്. ഈ സമയത്തിനുള്ളിൽ തന്നെ ഇൻസ്റ്റാഗ്രാമിലെ വിവരങ്ങൾ നീക്കം ചെയ്തിരുന്നുവെന്നാണ് റിപ്പോർട്ട്. കൂടാതെ കാറിൽ നിന്ന് ജഡ്ജി ബോർഡ്‌ മാറ്റിയത് പൊലീസിൻ്റെ സാന്നിധ്യത്തിലായിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam