നിവിൻ പോളി നായകനായെത്തിയ പുതിയ ചിത്രം തിയേറ്ററുകളിൽ വൻ ജനപ്രീതി നേടിക്കൊണ്ട് പ്രദർശനം തുടരുകയാണ്.
നിവിൻ പോളി - ഗിരീഷ് എ.ഡി - മമിത ബൈജു ചിത്രം 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ആഗോളതലത്തിൽ 300 കോടി കളക്ഷൻ പിന്നിട്ട വിവരം അണിയറപ്രവർത്തകർ ഔദ്യോഗികമായി പുറത്തുവിട്ടു.
300 കോടി നേട്ടത്തെയും വേറിട്ട രീതിയിൽ ആഘോഷിക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ. സംവിധായകൻ ഗിരീഷ് എ.ഡി, നിർമ്മാതാക്കളായ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ, ക്യാമറാമാൻ അജ്മൽ സാബു, തിരക്കഥാകൃത്ത് കിരൺ ജോസി, എഡിറ്റർ ആകാശ് ജോസഫ് വർഗ്ഗീസ് എന്നിവരുൾപ്പെടുന്ന സാങ്കേതിക വിദഗ്ദ്ധർക്ക് അർഹിച്ച പ്രാധാന്യം നൽകിക്കൊണ്ട് പുറത്തിറക്കിയ 300 കോടിയുടെ വിജയാഘോഷ പോസ്റ്റർ സോഷ്യൽ മീഡിയയിലും സിനിമാലോകത്തും വലിയ രീതിയിൽ ചർച്ചയായിരിക്കുകയാണ്.
മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ കളക്ഷൻ നേടിയ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' 28-ാം ദിനത്തിലും നിറഞ്ഞ സദസ്സിൽ 266 തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മലയാളത്തിലെ ഏറ്റവും വേഗമേറിയ 300 കോടി ചിത്രമെന്ന അപൂർവ്വ നേട്ടവും ചിത്രം സ്വന്തമാക്കിയിട്ടുണ്ട്.
സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിലുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
