സ്വകാര്യ രംഗങ്ങൾ ലീക്കായി, ഡ്രൈവർ വരെ കണ്ടു!! നാല് ദിവസം വീടിന് പുറത്തിറങ്ങിയില്ലെന്ന് രാധിക ആപ്തെ

SEPTEMBER 24, 2026, 2:40 AM

തന്റെ സിനിമയിലെ ചില സ്വകാര്യ രംഗങ്ങൾ ചോർന്നതിനെ തുടർന്ന് നാല് ദിവസത്തോളം വീടിന് പുറത്തിറങ്ങാൻ പോലും കഴിയാത്ത വിധം ഭയന്നുപോയതായി നടി രാധിക ആപ്തെ. തന്റെ അടുത്ത ആളുകളുടെ ഇടയിൽ പോലും ഈ വീഡിയോ എത്തിയത് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കിയെന്നും താരം വ്യക്തമാക്കി. 

'ലസ്റ്റ് സ്റ്റോറീസ് 3' എന്ന പുതിയ പ്രോജക്റ്റുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടയിലാണ് സിനിമയിലെ ഇത്തരം രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ അഭിനേതാക്കൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് രാധിക സംസാരിച്ചത്.

ക്യാമറയ്ക്ക് മുന്നിലെ അഭിനയം പൂർത്തിയായാലും അഭിനേതാക്കളുടെ ആശങ്ക അവസാനിക്കുന്നില്ലെന്ന് രാധിക പറഞ്ഞു. ഈ വീഡിയോകൾ പെട്ടെന്ന് തന്നെ സ്വന്തം വീട്ടിലെ ആളുകളിലേക്ക് വരെ എത്തിയേക്കാം. തനിക്കൊപ്പം ജോലി ചെയ്യുന്ന സ്റ്റൈലിസ്റ്റിന്റെ ഡ്രൈവറും തന്റെ വീടിന്റെ വാച്ച്മാനും വരെ ആ വീഡിയോ കണ്ടിരുന്നു. ഇതറിഞ്ഞതോടെ താൻ ശരിക്കും ഭയന്നുപോയി.

vachakam
vachakam
vachakam

 ആ സമയത്ത് ഫ്ലാറ്റിൽ ഒറ്റയ്ക്കായിരുന്നു താമസം. തുടർന്ന് തന്റെ ഡ്രൈവറെയും സ്പോട്ട് ബോയിയെയും വിളിച്ച് വീഡിയോയെക്കുറിച്ച് സംസാരിക്കുകയും, സുരക്ഷ ഉറപ്പുനൽകാൻ കഴിയുമെങ്കിൽ മാത്രം കൂടെ നിന്നാൽ മതിയെന്ന് പറയുകയും ചെയ്തു. എന്നാൽ അവർ തനിക്ക് പൂർണ്ണ പിന്തുണ നൽകി കൂടെ നിൽക്കുകയായിരുന്നുവെന്ന് രാധിക ഓർത്തെടുത്തു.

അതേസമയം രാഷ്ട്രീയ അന്തരീക്ഷം കാരണം തനിക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു സിനിമ വേണ്ടെന്നുവെക്കേണ്ടി വന്നതായും രാധിക വെളിപ്പെടുത്തി. ഭയം കാരണം ഒരു കരിയർ തീരുമാനം മാറ്റേണ്ടി വന്നത് ആദ്യമായിട്ടായിരുന്നുവെന്നും, കുടുംബത്തെ അപകടത്തിലാക്കാൻ ആഗ്രഹിക്കാത്തതിനാലാണ് ആ സിനിമയിൽ നിന്ന് പിന്മാറിയതെന്നും നടി പറഞ്ഞു. ഈ തീരുമാനത്തിൽ പിന്നീട് ലജ്ജ തോന്നിയതായും രാധിക വ്യക്തമാക്കി. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam