നിവിൻ പോളിയുടെ 'യേഴു കടൽ യേഴു മലൈ' ഒക്ടോബർ ഒന്നിന്  തീയേറ്ററുകളിലെത്തും

SEPTEMBER 22, 2026, 2:26 AM

 സംവിധായകൻ റാം രചനയും സംവിധാനവും നിർവ്വഹിച്ച്, നിവിൻ പോളി പ്രധാന വേഷത്തിൽ എത്തുന്ന തമിഴ് റൊമാന്റിക് സൈക്കോളജിക്കൽ ത്രില്ലർ ചിത്രം 'യേഴു കടൽ യേഴു മലൈ' ഒക്ടോബർ ഒന്നിന് ആഗോള റിലീസായി തീയേറ്ററുകളിലെത്തും.  8000-ത്തിലധികം വർഷങ്ങളായി മരണമില്ലാതെ ജീവിക്കുന്ന അമരനായ കഥാപാത്രത്തെയാണ് ചിത്രത്തിൽ നിവിൻ പോളി അവതരിപ്പിക്കുന്നത് എന്നാണ് സൂചന. 

നിവിൻ പോളി, അഞ്ജലി, സൂരി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വി ഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരേഷ് കാമാച്ചി ആണ് ചിത്രം നിർമ്മിക്കുന്നത്. ഗൗതം രാമചന്ദൻ ചിത്രം റിച്ചിക്ക് ശേഷം നിവിൻ പോളി തമിഴിൽ അഭിനയിച്ച ചിത്രം കൂടിയാണിത്.ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. 

തിയേറ്റർ റിലീസിന് മുൻപ് തന്നെ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ ഈ ചിത്രം വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. 53-ാമത് റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രീമിയർ ചെയ്ത ചിത്രം, മികച്ച നിരൂപക പ്രശംസ സ്വന്തമാക്കിയിരുന്നു. റോട്ടർഡാം ഫിലിം ഫെസ്റ്റിവലിൽ വി പ്രോ ബിഗ് സ്ക്രീൻ അവാർഡിനായി' മത്സരിക്കാൻ തിരഞ്ഞെടുക്കപ്പെട്ട 12 ചിത്രങ്ങളിൽ ഒന്നായിരുന്നു ഇത്.

vachakam
vachakam
vachakam

ഛായാഗ്രഹണം : എൻ. കെ. ഏകാമ്പരൻ, എഡിറ്റിംഗ്: മതി വി. എസ്, പ്രൊഡക്ഷൻ ഡിസൈനർ: ഉമേഷ് ജെ. കുമാർ, ആക്ഷൻ കൊറിയോഗ്രഫി: സ്റ്റണ്ട് സിൽവ, നൃത്തസംവിധാനം: സാൻഡി, കോസ്റ്റ്യൂം ഡിസൈനർ: ചന്ദ്രകാന്ത് സോനാവാനെ, മേക്കപ്പ്: പട്ടണം റഷീദ്, പിആർഒ: ശബരി.



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam