രജിനികാന്ത് ചിത്രം ജയിലർ 2വിന്റെ ക്യാരക്ടർ വീഡിയോ പുറത്ത്. ചിത്രത്തിൽ വില്ലനായി എത്തുന്ന മലയാള നടൻ സുരാജ് വെഞ്ഞാറമൂടിന്റെ കിടിലൻ ഇൻട്രോ വീഡിയോയാണ് സൺ പിച്ചേഴ്‌സ് പങ്കുവെച്ചിരിക്കുന്നത്.
ദിലീപ് എന്ന കഥാപാത്രമാണ് സുരാജ് കൈകാര്യം ചെയ്യുന്നത്. ഇന്ന് മുതൽ എല്ലാ കഥാപാത്രങ്ങൾക്കും ഇൻട്രോ വീഡിയോസ് പുറത്തിറക്കുമെന്ന് സൺ പിച്ചേഴ്‌സ് നേരത്തെ അറിയിച്ചിരുന്നു.
ഈ വർഷം ഒക്ടോബർ 15 ന് ചിത്രം ആഗോള റിലീസ് ആയി തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്റേതായി പുറത്തുവന്ന പ്രൊമോ വീഡിയോ നിറഞ്ഞ് നിൽക്കുന്നത് മുഴുവൻ മലയാളി താരങ്ങൾ ആണ്.
സുനിൽ സുഖദ, ഹക്കിം ഷാ, കോട്ടയം നസീർ, സുജിത് ശങ്കർ എന്നിവരെ പ്രൊമോയിൽ കാണാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
