'കൽക്കി 2'വിൽ ദീപികയ്ക്ക് പകരം സായ് പല്ലവി? വമ്പൻ താരനിരയിലേക്ക് ആലിയ ഭട്ടും

JUNE 16, 2026, 4:02 AM

ഇന്ത്യൻ സിനിമാ ലോകത്ത് വൻ വിപ്ലവം സൃഷ്ടിച്ച നാഗ് അശ്വിൻ-പ്രഭാസ് ചിത്രം 'കൽക്കി 2898 എ.ഡി'യുടെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ പുറത്ത്. ചിത്രത്തിൽ നിന്ന് ദീപിക പദുകോൺ പിന്മാറിയതിനെ തുടർന്ന് കൽക്കിയുടെ അമ്മയായ 'സുമതി' എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ തെന്നിന്ത്യൻ താരം സായ് പല്ലവി എത്തിയേക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.

ഇതിന് പുറമെ ബോളിവുഡ് താരം ആലിയ ഭട്ടും കൽക്കി സിനിമാ പ്രപഞ്ചത്തിന്റെ ഭാഗമായതായാണ് സൂചന. ആലിയ ഇതിനോടകം തന്നെ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളിൽ പങ്കുചേർന്നതായും കഴിഞ്ഞ മാസം ഹൈദരാബാദിൽ വെച്ച് അഞ്ച് ദിവസത്തോളം ചിത്രീകരണത്തിൽ പങ്കെടുത്തതായും തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ദീപികയ്ക്ക് പകരമല്ല, മറിച്ച് കഥയിൽ ഏറെ പ്രാധാന്യമുള്ള മറ്റൊരു പുതിയ കഥാപാത്രമായാകും ആലിയ ചിത്രത്തിലെത്തുക.

അമിതാഭ് ബച്ചൻ, കമൽ ഹാസൻ, പ്രഭാസ് തുടങ്ങിയ വൻ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ അടുത്ത ഘട്ട ചിത്രീകരണത്തിനായുള്ള ഒരുക്കങ്ങളിലാണ് അണിയറപ്രവർത്തകർ.

vachakam
vachakam
vachakam

വരും മാസങ്ങളിൽ തന്നെ ബാക്കി ഭാഗങ്ങളുടെ ഷൂട്ടിംഗ് പൂർത്തിയാകും. അടുത്ത വർഷം (2027) ഏപ്രിലോടെ ചിത്രീകരണം പൂർണ്ണമായി അവസാനിപ്പിച്ച് 2027 ഡിസംബറിൽ ചിത്രം തീയേറ്ററുകളിലെത്തിക്കാനാണ് നിർമ്മാതാക്കൾ ലക്ഷ്യമിടുന്നത്. എന്നാൽ റിലീസ് തീയതി സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല.

തന്റെ പുതിയ ചിത്രമായ 'ആൽഫ'യുടെ പ്രൊമോഷൻ തിരക്കുകളിലാണ് നിലവിൽ ആലിയ ഭട്ട്. ബോബി ഡിയോൾ, അനിൽ കപൂർ, ശർവരി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ആൽഫ ജൂലൈ 3-നാണ് തീയേറ്ററുകളിൽ എത്തുന്നത്. ഇതിന് ശേഷമാകും താരം കൽക്കിയുടെ അടുത്ത ഷെഡ്യൂളുകളിൽ സജീവമാകുക. പ്രഭാസും ആലിയ ഭട്ടും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാകും ഇത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam