യു.എസ്-ചൈന വ്യാപാര ഉച്ചകോടി: കാനഡയ്ക്ക് ആശങ്ക

SEPTEMBER 24, 2026, 9:52 AM

വാഷിംഗ്‌ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിൽ വാഷിങ്ണിൽ നടക്കുന്ന ഉച്ചകോടി ആഗോള വ്യാപാര മേഖല ഉറ്റുനോക്കുകയാണ്. വ്യാപാര തർക്കങ്ങൾ പരിഹരിക്കുന്നതിനും സാമ്പത്തിക സഹകരണം വർധിപ്പിക്കുന്നതിനുമായി ഇരുനേതാക്കളും ചർച്ചകൾ നടത്തുന്നുണ്ടെങ്കിലും, ഈ നീക്കങ്ങൾ കാനഡയെ കടുത്ത ആശങ്കയിലാഴ്ത്തുന്നു. 

ഇലക്ട്രോണിക്സ്, വാഹന നിർമ്മാണം എന്നിവയ്ക്ക് അത്യാവശ്യമായ അപൂർവ്വ ധാതുക്കളുടെയും, സംസ്കരിച്ച വസ്തുക്കളുടെയും വിതരണത്തിൽ ചൈനയ്ക്കുള്ള മേൽക്കോയ്മയാണ് യു.എസിന്റെയും കാനഡയുടെയും പ്രധാന വെല്ലുവിളി.  

 കഴിഞ്ഞ വർഷം ദക്ഷിണ കൊറിയയിലെ ബുസാനിൽ വെച്ച് ഇരുരാജ്യങ്ങളും തമ്മിൽ ഉണ്ടാക്കിയ താൽക്കാലിക വ്യാപാര കരാറിന്റെ കാലാവധി നീട്ടാൻ സാധ്യതയുണ്ട്. നവംബർ പത്തിന് അവസാനിക്കേണ്ട ഈ കരാർ അടുത്ത വർഷം ജനുവരി വരെ നീട്ടിയേക്കുമെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് വ്യക്തമാക്കിയിട്ടുണ്ട്. 

vachakam
vachakam
vachakam

ചൈനയുമായുള്ള കരാർ അവസാനിച്ചാൽ കാനഡയിലെ വ്യവസായങ്ങൾക്ക് ആവശ്യമായ അപൂർവ്വ ധാതുക്കളുടെ ലഭ്യത തടസ്സപ്പെടുകയും ചെലവ് വർദ്ധിക്കുകയും ചെയ്യും. എന്നാൽ കരാർ നീട്ടിയാൽ പോലും കാനഡയ്ക്ക് വലിയ നേട്ടമുണ്ടാകില്ലെന്നും, യു.എസിന് കൂടുതൽ മുൻഗണന ലഭിക്കുന്നത് കാനഡയുടെ വിപണി വിഹിതത്തെ പ്രതികൂലമായി ബാധിക്കുമെന്നും സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.

 ചൈനയെ മാത്രം ആശ്രയിക്കാതെ കാനഡയിൽ തന്നെ അപൂർവ്വ ധാതുക്കൾ ഖനനം ചെയ്യാനും സംസ്കരിക്കാനുമുള്ള പദ്ധതികൾ മാർക്ക് കാർണി സർക്കാർ മുന്നോട്ടുവെക്കുന്നുണ്ടെങ്കിലും ഇതിന് വർഷങ്ങളുടെ സമയവും വൻ സാമ്പത്തിക നിക്ഷേപവും ആവശ്യമാണ്.

ചൈനയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകുമ്പോഴാണ് കാനഡയ്ക്ക് കൂടുതൽ മുൻഗണന ലഭിക്കാറുള്ളത്. എന്നാൽ ഇരുരാജ്യങ്ങളും തമ്മിൽ ഉഭയകക്ഷി ധാരണയിലെത്തുന്നത് കാനഡയുടെ വ്യവസായ മേഖലയ്ക്ക് താത്കാലിക സ്ഥിരത നൽകുമെങ്കിലും, തദ്ദേശീയമായ അടിസ്ഥാന സൗകര്യ വികസനത്തിന് തിരിച്ചടിയാകാൻ സാധ്യതയുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam