റിയാദ്: പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളും ആഗോള ഊര്‍ജമേഖലയിലെ അനിശ്ചിതത്വങ്ങളും തുടരുന്നതിനിടയിലും ലോക വിപണിയിലേക്ക് തടസ്സമില്ലാതെ അസംസ്‌കൃത എണ്ണ വിതരണം ചെയ്യുന്നത് ഉറപ്പാക്കാന്‍ സൗദി അരാംകോ പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നു. ഇതിന്റെ ഭാഗമായി പുതിയ കയറ്റുമതി റൂട്ടുകള്‍ വികസിപ്പിക്കുന്നതിനൊപ്പം വിദേശ രാജ്യങ്ങളില്‍ സംഭരണ ശാലകള്‍ ഒരുക്കാനും കമ്പനി തീരുമാനിച്ചു. നിലവില്‍ ഉപയോഗിക്കുന്ന മൂന്ന് പ്രധാന കയറ്റുമതി റൂട്ടുകള്‍ക്ക് പുറമെ, നാലാമതും അഞ്ചാമതുമായി പുതിയ വിതരണ വഴികള്‍ കണ്ടെത്താനുള്ള സാധ്യതകളാണ് കമ്പനി ഇപ്പോള്‍ പരിശോധിച്ചുവരുന്നത്. നിക്കി ഏഷ്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സൗദി അരാംകോ പ്രസിഡന്റും സി.ഇ.ഒയുമായ അമീന്‍ നാസറാണ് കമ്പനിയുടെ ഈ നിര്‍ണായക നീക്കങ്ങള്‍ വെളിപ്പെടുത്തിയത്.
കടല്‍ വഴിയുള്ള വിതരണത്തിലെ സുരക്ഷാ ഭീഷണികളും ഷിപ്പിങ് റൂട്ടുകളിലെ പ്രതിസന്ധികളും മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദേശ രാജ്യങ്ങളിലെ സംഭരണശേഷി വര്‍ധിപ്പിക്കാന്‍ കമ്പനി തിരുമാനിച്ചിരിക്കുന്നത്. ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ കാരണം ആഗോള വിപണിയില്‍ വലിയ രീതിയിലുള്ള വിതരണ തടസ്സങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് അമീന്‍ നാസര്‍ വ്യക്തമാക്കിയെങ്കിലും, ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ അരാംകോയുടെ അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ണ്ണ സജ്ജമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിനുള്ളിലെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ വെറുമൊരു പൈപ്പ്ലൈന്‍ എന്നതിനപ്പുറം വിപുലമായ ഒരു ശൃംഖലയായി പ്രവര്‍ത്തിക്കുന്നതിനാല്‍ ക്രൂഡ് ഓയില്‍ നീക്കത്തിന് അത് വലിയ വഴക്കം നല്‍കുന്നുണ്ട്. പ്രതിസന്ധികള്‍ കാരണം കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ എന്തെങ്കിലും തടസ്സങ്ങളുണ്ടായാല്‍ പോലും ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ അത് പരിഹരിച്ച് സാധാരണ നിലയിലാക്കാന്‍ അരാംകോയ്ക്ക് കഴിയും. ആഗോള വിപണിയിലെ കനത്ത സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ആശങ്കകള്‍ക്കിട നല്‍കാതെ, സുരക്ഷിതമായും കൃത്യ സമയത്തും എണ്ണ വിതരണം സാധ്യമാക്കുകയാണ് ഇത്തരം ബദല്‍ മാര്‍ഗങ്ങളിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
