ഹൂതികളുടെ സിവിലിയന്‍ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍: അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് മുന്നറിയിപ്പ്

NOVEMBER 9, 2026, 6:03 AM

ടെഹ്‌റാന്‍: യമനിലും അയല്‍രാജ്യങ്ങളിലും സാധാരണക്കാരുടെയും സിവിലിയന്‍ കേന്ദ്രങ്ങളുടെയും നേരെ ഹൂതി വിമതര്‍ നടത്തുന്ന ആക്രമണങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. സൈനിക കേന്ദ്രങ്ങള്‍ക്കൊപ്പം വിമാനത്താവളങ്ങളും ഊര്‍ജ ഉല്‍പ്പാദന കേന്ദ്രങ്ങളും ജനസാന്ദ്രതയേറിയ താമസമേഖലകളും ലക്ഷ്യമിട്ടുള്ള ഹൂതികളുടെ നീക്കങ്ങള്‍ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണെന്ന് വിവിധ കോണുകളില്‍ നിന്ന് വിലയിരുത്തപ്പെടുന്നു.


റിയാദ്, അബഹ, ജിസാന്‍ വിമാനത്താവളങ്ങള്‍, സൗദി അരാംകോയുടെ ഊര്‍ജകേന്ദ്രങ്ങള്‍, നഗരങ്ങളിലെ ജനവാസ മേഖലകള്‍ എന്നിവയാണ് പ്രധാനമായും ഈ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നത്. യമനിനുള്ളിലെ സ്ഥിതിയും ഇതില്‍ നിന്നും വ്യത്യസ്തമല്ല. ഷെല്ലാക്രമണങ്ങളും ജനവാസ മേഖലകളില്‍ കുഴിച്ചിട്ട കുഴിബോംബുകളും കാരണം നിരവധി സാധാരണക്കാരാണ്, പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും, ജീവന്‍ വെടിയുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പോരാട്ടം അവസാനിച്ച മേഖലകളില്‍ പോലും ഈ കുഴിബോംബുകള്‍ ഇന്നും വലിയൊരു ഭീഷണിയായി തുടരുന്നുണ്ട്.

vachakam
vachakam
vachakam


നേരിട്ടുള്ള സൈനിക നേട്ടങ്ങള്‍ കൈവരിക്കുന്നതിനേക്കാള്‍ ഉപരിയായി സാധാരണക്കാര്‍ക്കിടയില്‍ മാനസികവും സാമ്പത്തികവുമായ ആഘാതം സൃഷ്ടിക്കാനാണ് ഇത്തരം ആക്രമണങ്ങളിലൂടെ ഹൂതികള്‍ ശ്രമിക്കുന്നതെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ജനീവ കണ്‍വെന്‍ഷനുകളും അനുബന്ധ അന്താരാഷ്ട്ര നിയമങ്ങളും സായുധ സംഘര്‍ഷങ്ങളില്‍ സാധാരണക്കാരെയും സിവിലിയന്‍ വസ്തുക്കളെയും കര്‍ശനമായി സംരക്ഷിക്കുന്നുണ്ട്. സൈനിക ലക്ഷ്യങ്ങളും സിവിലിയന്‍ കേന്ദ്രങ്ങളും തമ്മില്‍ വ്യക്തമായ വേര്‍തിരിവ് പാലിക്കണമെന്നാണ് ഈ നിയമങ്ങളെല്ലാം അനുശാസിക്കുന്നത്.


vachakam
vachakam
vachakam

സാധാരണക്കാരെ ബോധപൂര്‍വം ലക്ഷ്യമിടുന്നത് ഒരു സാഹചര്യത്തിലും ന്യായീകരിക്കാനാകില്ലെന്നും, കുറ്റക്കാരെന്ന് കണ്ടെത്തുന്ന പക്ഷം ഇത്തരം നടപടികള്‍ യുദ്ധക്കുറ്റമായി പരിഗണിക്കപ്പെടാമെന്നും അന്താരാഷ്ട്ര നിയമവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. സിവിലിയന്‍ ജീവിതത്തെയും അടിസ്ഥാന സൗകര്യങ്ങളെയും തകര്‍ക്കുന്ന ഇത്തരം യുദ്ധതന്ത്രങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര സമൂഹം കൂടുതല്‍ ശക്തമായ നിലപാടുകള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam