യൂറോപ്പിൽ ജനകീയ പ്രക്ഷോഭം ആളിക്കത്തുന്നു; ഫ്രാൻസിലെ വിദ്യാർഥി സമരം യൂറോപ്പ് മുഴുവൻ വ്യാപിച്ചു

NOVEMBER 9, 2026, 3:50 AM

ഫ്രാൻസിൽ സെപ്റ്റംബറിൽ ആരംഭിച്ച വിദ്യാർഥി പ്രതിഷേധങ്ങൾ യൂറോപ്പിലാകെ അതിവേഗം വ്യാപിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ജീവിതച്ചെലവ് വർധന, കുറഞ്ഞ വേതനം, പൊതുസേവനങ്ങളുടെ നിലവാരത്തകര്‍ച്ച എന്നിവയ്ക്കെതിരെ ഒന്നര മാസത്തിനിടെ 31 യൂറോപ്യൻ രാജ്യങ്ങളിലായി ഏകദേശം 2000 പ്രക്ഷോഭങ്ങളാണ് അരങ്ങേറിയത്. ഈ പ്രക്ഷോഭങ്ങളിൽ നൂറുകണക്കിന് അക്രമ സംഭവങ്ങളും യൂറോപ്പിലുടനീളം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഫ്രാൻസിലാണ് ഏറ്റവും കൂടുതൽ പ്രതിഷേധങ്ങൾ നടന്നത്. ഇവിടെ 1200-ൽ അധികം പ്രക്ഷോഭങ്ങൾ നടന്നു. ശനിയാഴ്ച മാത്രം ഫ്രാൻസിൽ 1,46,000 പേർ റാലികളിൽ പങ്കെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പാരീസിൽ മാത്രം 46,000 പേർ പങ്കെടുത്തതായും പറയുന്നു. എന്നാൽ, യൂണിയനുകളുടെ കണക്കനുസരിച്ച് ഫ്രാൻസിൽ 2,50,000 പേരും പാരീസിൽ 75,000 പേരും പ്രതിഷേധങ്ങളിൽ പങ്കെടുത്തു. ഒക്ടോബർ 17-ന് നടന്ന മറ്റൊരു വലിയ പ്രതിഷേധത്തിൽ ഏകദേശം 5,00,000 പേർ പങ്കെടുത്തതായും രേഖപ്പെടുത്തിയിട്ടുണ്ട്.

vachakam
vachakam
vachakam

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും അധ്യാപകരുടെ ക്ഷാമവും ചൂണ്ടിക്കാട്ടി ഹൈസ്കൂൾ വിദ്യാർഥികൾ നടപ്പാതകൾ ഉപരോധിച്ചാണ് ഈ പ്രക്ഷോഭം ആരംഭിച്ചത്. പിന്നീട് ട്രേഡ് യൂണിയനുകളും 'യെല്ലോ വെസ്റ്റ്' പ്രസ്ഥാനവും ഏറ്റെടുത്തതോടെ ഇത് ഒരു രാജ്യവ്യാപക പ്രക്ഷോഭമായി വളർന്നു. സാധാരണയായി ഫ്രാൻസിൽ പ്രതിദിനം ശരാശരി 20 പ്രതിഷേധങ്ങൾ നടന്നിരുന്ന സ്ഥാനത്ത് നിലവിലെ പ്രക്ഷോഭ വേളയിൽ ഇത് 66 ആയി ഉയർന്നതായി ആംഡ് കോൺഫ്ലിക്റ്റ് ലൊക്കേഷൻ ആൻഡ് ഇവന്റ് ഡാറ്റ വ്യക്തമാക്കുന്നു.

ഫ്രാൻസിന് പുറമെ സ്പെയിൻ, ഇറ്റലി, ജർമ്മനി, പോർച്ചുഗൽ എന്നിവിടങ്ങളിലും ശക്തമായ പ്രതിഷേധങ്ങൾ അരങ്ങേറുന്നുണ്ട്. പാർലമെന്റ് അടിയന്തര ഭവന ഓർഡിനൻസുകൾ തള്ളിക്കളഞ്ഞതിനെ തുടർന്ന് സ്പെയിനിൽ ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി. ഇറ്റലിയിലും പോർച്ചുഗലിലും ഉയർന്ന വാടക, കുറഞ്ഞ വേതനം, ആനുകൂല്യങ്ങളിലെ വെട്ടിക്കുറവ് എന്നിവയ്ക്കെതിരെ വലിയ പ്രതിഷേധങ്ങൾ തുടരുകയാണ്.

ഫ്രാൻസിൽ പ്രതിഷേധക്കാർക്കെതിരെ പോലീസ് കണ്ണീർ വാതകവും ലാത്തിയും വ്യാപകമായി ഉപയോഗിച്ചു. ആയിരക്കണക്കിന് ആളുകളെ, പ്രത്യേകിച്ച് പ്രായപൂർത്തിയാകാത്ത വിദ്യാർഥികളെ അറസ്റ്റ് ചെയ്തതിൽ യുണൈറ്റഡ് നേഷൻസ് മനുഷ്യാവകാശ വിദഗ്ദ്ധർക്ക് ഗുരുതരമായ ആശങ്കയുണ്ടെന്ന് അറിയിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

English Summary: Student protests that began in France in September are rapidly spreading across Europe, fueled by inflation, rising cost of living, low wages, and declining public services. Over 2,000 protests have occurred in 31 European countries in just one and a half months, leading to hundreds of violent incidents. While France, the epicenter, saw 1,200 protests, with a massive rally of 500,000 on October 17, strong demonstrations are also reported in Spain, Italy, Germany, and Portugal. The United Nations human rights experts have expressed serious concern over the arrests of thousands, including underage students, as police used tear gas and batons extensively against protesters.

Tags: Malayalam News, News Malayalam, Latest Malayalam News, Vachakam News, Europe Protests, France Student Protests, Cost of Living Crisis, European Crisis, Public Protests Europe, Social Unrest Europe

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam