യമനില്‍ സൗദി സഖ്യസേനയുടെ വ്യോമാക്രമണം: 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 50 ല്‍ അധികം പേര്‍, നിരവധി പേര്‍ക്ക് പരിക്ക്

NOVEMBER 7, 2026, 6:31 PM


സനാ: ആഭ്യന്തര യുദ്ധം രൂക്ഷമായ യമനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദി നേതൃത്വത്തിലുള്ള സഖ്യസേന നടത്തിയ കനത്ത വ്യോമാക്രമണങ്ങളില്‍ 50-ലധികം പേര്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ സനായിലും തായിസ് പ്രവിശ്യയിലുമുണ്ടായ ആക്രമണങ്ങളില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ മുപ്പതോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 2014 മുതല്‍ ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള സനായുടെ കിഴക്കന്‍ മേഖലയായ ബാനി ഹുഷൈഷ് ജില്ലയിലെ അല്‍-ഷരിയ ഗ്രാമത്തിലാണ് ഏറ്റവും മാരകമായ വ്യോമാക്രമണം നടന്നത്.

പാര്‍പ്പിട സമുച്ചയങ്ങള്‍ ലക്ഷ്യമാക്കി സൗദി യുദ്ധ വിമാനങ്ങള്‍ നടത്തിയ ആക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടതായി ഹൂതി ഭരണത്തിലുള്ള ആരോഗ്യ മന്ത്രാലയ വക്താവ് അനീസ് അല്‍-അസ്ബാഹി സ്ഥിരീകരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തായിസ് പ്രവിശ്യയിലെ ജനനിബിഡമായ ഒരു പൊതുവിപണിയില്‍ ഉണ്ടായ വ്യോമാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണത്തിന് പിന്നിലും സൗദി സഖ്യസേനയാണെന്ന് ഹൂതികള്‍ ആരോപിച്ചെങ്കിലും യമന്‍ സര്‍ക്കാര്‍ ഇത് നിഷേധിച്ചിട്ടുണ്ട്.

മേഖലയിലെ പ്രമുഖ സമുദ്ര വ്യാപാര പാതയായ ബാബ് അല്‍-മന്ദബ് കടലിടുക്ക് തടസ്സപ്പെടുത്താന്‍ ഹൂതികള്‍ ശ്രമിച്ചതാണ് നിലവിലെ സംഘര്‍ഷങ്ങള്‍ രൂക്ഷമാക്കിയത്. ചെങ്കടലിലേക്കുള്ള ചരക്ക് കപ്പലുകളുടെ നീക്കം തടയുന്ന ഹൂതി നടപടിയെ പ്രതിരോധിക്കാന്‍ സൗദിയും സഖ്യസേനയും ആക്രമണം ശക്തമാക്കുകയായിരുന്നു. ഇതിനിടെ ഹോര്‍മുസ് കടലിടുക്കില്‍ യു.എസ് - ഇറാന്‍ ഉപരോധ നിലപാടുകള്‍ നിലനില്‍ക്കുന്നത് പശ്ചിമേഷ്യന്‍ സമുദ്രപാതകളിലെ ഭൗമരാഷ്ട്രീയ അന്തരീക്ഷം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു.

ഹൂതി വിമതര്‍ പിടിച്ചെടുത്ത തന്ത്രപ്രധാന തീരദേശ മേഖലകളും തലസ്ഥാനമായ സനായും തിരിച്ചുപിടിക്കാന്‍ യമന്‍ സര്‍ക്കാര്‍ 'ഡാണ്‍ ഓഫ് യെമന്‍' എന്ന പേരില്‍ ശക്തമായ സൈനിക നീക്കത്തിന് തുടക്കമിട്ടിട്ടുണ്ട്. രാജ്യത്തിന്റെ പരമാധികാരം പുനസ്ഥാപിക്കുന്നതുവരെ ഹൂതി താവളങ്ങള്‍ക്ക് നേരെ ആക്രമണം തുടരുമെന്ന് യമന്റെ പ്രസിഡന്‍ഷ്യല്‍ ലീഡര്‍ഷിപ്പ് കൗണ്‍സില്‍ അറിയിച്ചു. തീവ്രമാകുന്ന മാനുഷിക പ്രതിസന്ധി:ലോക ആരോഗ്യ സംഘടനയുടെ (ണഒഛ) കണക്കുകള്‍ പ്രകാരം ഓഗസ്റ്റ് മുതല്‍ തുടരുന്ന ഈ ഏറ്റുമുട്ടലുകളില്‍ 1,800-ഓളം പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും 3 ലക്ഷത്തിലധികം ആളുകള്‍ ഭവനരഹിതരാവുകയും ചെയ്തിട്ടുണ്ട്. രാജ്യത്തെ ഭൂരിഭാഗം ആശുപത്രികളിലും മരുന്നുകളുടെയും അത്യാവശ്യ മെഡിക്കല്‍ സാമഗ്രികളുടെയും കടുത്ത ക്ഷാമം അനുഭവപ്പെടുന്നതായി അന്താരാഷ്ട്ര സഹായ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നു.

അതേസമയം തങ്ങളുടെ പൗരന്മാരുടെ മരണത്തിന് ശക്തമായ പകരം വീട്ടലുണ്ടാകുമെന്ന് ഹൂതി സൈനിക വക്താവ് യഹ്യ സാരി വ്യക്തമാക്കി. സൗദി അറേബ്യയ്‌ക്കെതിരെ വരും ദിവസങ്ങളില്‍ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ കടുപ്പിക്കുമെന്നാണ് ഹൂതി കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ ഉയര്‍ന്ന ആരോപണങ്ങളില്‍ സൗദി അറേബ്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam