മക്കയിൽ വീണ്ടും അടിയന്തര ജാഗ്രതാ നിർദ്ദേശം: ഹൂതി മിസൈൽ ഭീഷണിയിൽ സൗദി അറേബ്യ

SEPTEMBER 24, 2026, 8:59 AM

ഹുതികളുടെ മിസൈൽ ഭീഷണിയെ തുടർന്ന് സൗദി അറേബ്യയിലെ പുണ്യനഗരമായ മക്കയിൽ വീണ്ടും അടിയന്തര ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. മക്കയ്ക്ക് പുറമെ ജിദ്ദ, യാൻബു, തബൂക്ക്, തായിഫ് എന്നീ പ്രധാന നഗരങ്ങളിലും സൗദി സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകിയിരുന്നു.

സുരക്ഷ ഉറപ്പാക്കുന്നതിനായി ജനങ്ങൾ കെട്ടിടങ്ങൾക്കുള്ളിൽ തന്നെ തുടരണമെന്നും, ജനലുകളിൽ നിന്നും ചില്ലു ജാലകങ്ങളിൽ നിന്നും അകന്നുനിൽക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. പുറത്തുള്ളവരോട് സുരക്ഷിതമായ കെട്ടിടങ്ങളിലേക്കോ മതിൽക്കെട്ടുകൾക്ക് പിന്നിലേക്കോ മാറാനും നിർദ്ദേശമുണ്ടായിരുന്നു.

സെപ്റ്റംബർ പതിനെട്ടിന് മക്കയിൽ സമാനമായ രീതിയിൽ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഒരാഴ്ചയ്ക്കുള്ളിൽ വീണ്ടും ജാഗ്രതാ നിർദ്ദേശം വരുന്നത്. എന്നാൽ മക്കയെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയിട്ടില്ലെന്നാണ് ഹൂതികളുടെ വാദം.

vachakam
vachakam
vachakam

അടിയന്തര സാഹചര്യത്തിൽ ആളുകൾ തുറസ്സായ സ്ഥലങ്ങളിലും ബാൽക്കണികളിലും മട്ടുപ്പാവുകളിലും കൂട്ടം കൂടരുതെന്നും, സംഭവങ്ങളുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണുകളിൽ പകർത്തുവാൻ ശ്രമിക്കരുതെന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ പിന്നീട് ഭീഷണി ഒഴിവായതിനെ തുടർന്ന് ജാഗ്രതാ നിർദ്ദേശങ്ങൾ പിൻവലിച്ചു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സൗദിയെ ലക്ഷ്യമിട്ട് ഹൂതികളുടെ ഭാഗത്തുനിന്ന് തുടർച്ചയായ ആക്രമണങ്ങൾ ഉണ്ടാകുന്നുണ്ട്. കഴിഞ്ഞ ദിവസം തലസ്ഥാനമായ റിയാദിലേക്ക് ഹൂതികൾ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് ശ്രമിച്ചതായി സൗദി അധികൃതർ വ്യക്തമാക്കിയിരുന്നു.

ഇതിനെ തുടർന്ന് അമേരിക്ക, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് കൂടുതൽ വ്യോമ പ്രതിരോധ സഹായം സൗദി തേടിയതായാണ് റിപ്പോർട്ടുകൾ. ജൂലൈ ഇരുപതിന് സൗദിക്കെതിരെ ഉപരോധം പ്രഖ്യാപിച്ചതിന് പിന്നാലെ സൗദി ബന്ധമുള്ള കപ്പലുകൾക്ക് നേരെയും ഹൂതികളുടെ ആക്രമണം ഉണ്ടായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam