ചങ്ങനാശ്ശേരി പെരുന്ന ബസ് സ്റ്റാൻഡിനു സമീപം സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കവെ മിനി ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. വെളിയനാട് തറയിൽ സന്തോഷിന്റെ ഭാര്യ പ്രവിത (37) ആണ് മരിച്ചത്.
പെരുന്ന ബസ് സ്റ്റാൻഡിനു സമീപത്തെ ഡിടിപി സെന്ററിലെ ജീവനക്കാരിയായിരുന്നു. 07.11.2026 ശനി ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു അപകടം.
ഹൈസ്കൂൾ വിദ്യാർത്ഥിനിയായ മകളെ ബസ് കയറ്റിവിട്ട് ജോലിസ്ഥലത്തേക്ക് പോകമ്പോഴാണ് സംഭവം.
ചങ്ങനാശേരി പോലീസ് സ്ഥലത്തെത്തി നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
സംസ്കാരം ഞായറാഴ്ച വെളിയനാട് എസ്.എൻ.ഡി.പി ശ്മശാനത്തിൽ നടക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
