സംസ്ഥാനത്ത് കോഴിമുട്ട വില കുതിച്ചുയരുന്നു

NOVEMBER 8, 2026, 12:52 AM

തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയർന്ന് കോഴിമുട്ട വില. ഒരാഴ്ചയ്ക്കിടെ ഒരു മുട്ടയ്ക്ക് രണ്ട് രൂപയോളമാണ് വർധിച്ചത്. നിലവിൽ ഒരു കോഴിമുട്ടയ്ക്ക് എട്ട് രൂപയാണ് വില. 

കോഴിത്തീറ്റയുടെ വില വർധിച്ചത് മുട്ടവില ഉയരാൻ കാരണമായിട്ടുണ്ട്. നേരത്തെ 1800 മുതൽ 2000 രൂപ വരെ വിലയുണ്ടായിരുന്ന കോഴിത്തീറ്റയ്ക്ക് ഇപ്പോൾ 2760 രൂപ വരെ എത്തിയിട്ടുണ്ട്.കോഴിത്തീറ്റയുടെ പ്രധാന ഘടകമായ ചോളത്തിന്റെ ലഭ്യതക്കുറവും വിലക്കയറ്റത്തിന് കാരണമായി.

ഇതിനുപുറമെ, ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ മുന്നിൽക്കണ്ട് കേക്ക് നിർമാണത്തിനായി വ്യാപകമായി മുട്ട വാങ്ങി സംഭരിക്കുന്നതും വില വർധനവിന് കാരണമായിട്ടുണ്ട്. ഉത്സവ സീസണിൽ മുട്ടയുടെ ആവശ്യകത ഇനിയും ഉയരാൻ സാധ്യതയുള്ളതിനാൽ വില കുറയാനുള്ള സാധ്യതയില്ലെന്നാണ് വ്യാപാരികൾ പറയുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam