കാക്കനാട് യുവതിയുടെ മരണത്തിനിടയാക്കിയ അപകടം; സ്വകാര്യ ബസിന്റെ പെർമിറ്റ് മറ്റൊരു കേസിൽ സസ്പെൻഡ് ചെയ്തു

NOVEMBER 8, 2026, 1:21 AM

കൊച്ചി: കാക്കനാട് യുവതിയുടെ മരണത്തിനിടയാക്കിയ സ്വകാര്യ ബസിന്റെ പെർമിറ്റ് മറ്റൊരു കേസിൽ സസ്പെൻഡ് ചെയ്തു.ട്രിപ്പ് മുടക്കിയതിനാണ് നടപടി.ഇൻഫോപാർക്ക്-മട്ടാഞ്ചേരി റൂട്ടിൽ ഓടുന്ന 'മലയിൽ' ബസിന്റെ പെർമിറ്റാണ് ശനിയാഴ്ച മുതൽ 10 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തിരിക്കുന്നത്.

പൊലീസിന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ഡ്രൈവറെയാണ് ബസിൽ നിയമിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ബസ് ഡ്രൈവറായ സി കെ ബിനോയ് ലഹരി ഇടപാട് കേസിലും അടിപിടി കേസിലും ഉൾപ്പെടെ പ്രതിയാണെന്നാണ് കണ്ടെത്തൽ.

കഴിഞ്ഞ ബുധനാഴ്ചയാണ് 'മലയിൽ' ബസ് ഇടിച്ച് ഇൻഫോപാർക്കിലെ ഐടി കമ്പനി ജീവനക്കാരിയായ തൃശ്ശൂർ സ്വദേശിനി അക്ഷര(29) മരിച്ചത്. ജിമ്മിലെ വ്യായാമം കഴിഞ്ഞ് നടന്നുപോവുകയായിരുന്ന അക്ഷരയെ അമിതവേഗത്തിലെത്തിയ ബസ് ഇടിച്ചുവീഴ്ത്തുകയായിരുന്നു.   

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam