ബെര്‍ലിന്‍: 2045 ഓടെ ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം പൂര്‍ണ്ണമായി അവസാനിപ്പിക്കുമെന്ന നിര്‍ണ്ണായക പ്രഖ്യാപനവുമായി യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ ജര്‍മ്മനി. ഏപ്രിലില്‍ കൊളംബിയയില്‍ നടന്ന അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിയുടെ തുടര്‍ച്ചയായാണ് രാജ്യത്തിന്റെ പുതിയ കാര്‍ബണ്‍ വിമുക്ത കര്‍മ്മപദ്ധതി സാമ്പത്തിക മന്ത്രാലയം പുറത്തുവിട്ടത്. ഫ്രാന്‍സിനും നെതര്‍ലന്‍ഡ്‌സിനും ശേഷം ഇത്തരമൊരു സമഗ്ര പദ്ധതി പ്രഖ്യാപിക്കുന്ന മൂന്നാമത്തെ വികസിത രാജ്യമാണ് ജര്‍മ്മനി.
ഇതിന്റെ ഭാഗമായി 2030 ഓടെ രാജ്യത്തെ വൈദ്യുതോല്‍പ്പാദനത്തിലെ പുനരുപയോഗ ഊര്‍ജ്ജ വിഹിതം നിലവിലെ 55 ശതമാനത്തില്‍ നിന്ന് 80 ശതമാനമായി ഉയര്‍ത്തും. പദ്ധതിക്കായി സൗരോര്‍ജ്ജം വഴി 215 ജിഗാവാട്ടും കാറ്റാടി പദ്ധതികള്‍ വഴി 12 ജിഗാവാട്ടും അധിക ശേഷി കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്. കൂടാതെ 2038 ഓടെ കല്‍ക്കരി ഉപയോഗം പൂര്‍ണ്ണമായും അവസാനിപ്പിക്കുമെന്നും സാധ്യമെങ്കില്‍ ഇത് 2035 ഓടെ കൈവരിക്കുമെന്നും ആവര്‍ത്തിച്ച ജര്‍മ്മനി, 2021 ലെ ആഗോള മീഥെയ്ന്‍ ഉടമ്പടി പ്രകാരം 2030 ഓടെ മീഥെയ്ന്‍ വാതക ഉദ്വമനം 30 ശതമാനം കുറയ്ക്കുമെന്നും വ്യക്തമാക്കി.
കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള ആഗോള പോരാട്ടത്തില്‍ വലിയൊരു നാഴികക്കല്ലായാണ് ജര്‍മ്മനിയുടെ ഈ തീരുമാനത്തെ ലോകരാഷ്ട്രങ്ങള്‍ വീക്ഷിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
