അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി രമേശ് ചെന്നിത്തല

NOVEMBER 4, 2026, 8:51 AM

ദില്ലി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.  സംസ്ഥാന സർക്കാർ നടപ്പാക്കിയ ഓപ്പറേഷൻ തൂഫാൻ പദ്ധതിയെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഭിനന്ദിച്ചതായി രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

പദ്ധതിക്കായി കേന്ദ്രത്തിൽ നിന്ന് കൂടുതൽ സഹായം നൽകുമെന്ന് ഉറപ്പു നൽകിയതായി ചെന്നിത്തല അറിയിച്ചു. സേനയുടെ ആധുനികവൽകരണത്തിന് വേണ്ടി പ്രോജക്ടുകൾ നൽകിയെന്നും മന്ത്രി അറിയിച്ചു.

വനിതാ പൊലീസുകാരുടെ സംഖ്യ 30% ആക്കാനുള്ള നീക്കത്തെ അമിത് ഷാ അഭിനന്ദിച്ചുവെന്ന് മന്ത്രി പറഞ്ഞു. കൂടുതൽ ജയിൽ പ്രൊപ്പോസൽ സമർപ്പിച്ചു.

vachakam
vachakam
vachakam

നെട്ടുകാൽത്തേരിയിൽ പുതിയ സെൻട്രൽ ജയിലിന് നിർദേശം സമർപ്പിച്ചു. പൂജപ്പുരയുമായി ബന്ധപ്പെട്ട് ഓപ്പൺ ജയിൽ പദ്ധതിയും കൈമാറിയെന്നും മന്ത്രി അറിയിച്ചു.   സംസ്ഥാനത്തെ പൊലീസ് സേനയുടെ ആധുനികവൽക്കരണത്തിന് വേണ്ടിയുള്ള പ്രോജക്ടുകൾ സമർപ്പിച്ചിട്ടുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam