അഗ്നിവീർകൾക്ക് സ്ഥിര നിയമനത്തിന് കേന്ദ്ര മന്ത്രിസഭാ യോഗത്തിൻ്റെ അംഗീകാരം 

NOVEMBER 4, 2026, 8:31 AM

  ദില്ലി:   അഗ്നിവീറുകളായി ചേർന്നവർക്ക് കൂടുതൽ കാലം സൈനികസേവനത്തിന് അവസരം നൽകും. നാല് വർഷത്തെ സേവനം പൂർത്തിയാക്കുന്നവരിൽ 75 ശതമാനം പേർക്കാണ് രണ്ട് വർഷം കൂടി തുടരാൻ കേന്ദ്രസർക്കാർ അനുമതി നൽകിയത്. രണ്ടു കൊല്ലം കഴിയുമ്പോൾ താൽപര്യമുള്ളവരെ സ്ഥിരമായി നിലിനിർത്തുമെന്നും സംയുക്ത സൈനിക മേധാവി ജനറൽ എൻ.എസ്. രാജാ സുബ്രഹ്മണി വ്യക്തമാക്കി.

  മെറിറ്റിന്റെ അടിസ്ഥാനത്തിൽ, 25 ശതമാനം അഗ്നിവീർമാരെ പ്രതിരോധ സേനയിൽ നിലനിർത്തുന്നതിന് നേരത്തെ തീരുമാനിച്ചിരുന്നു. 

ഇപ്പൊൾ നീട്ടി നൽകിയ രണ്ട് വർഷത്തെ  കാലയളവ് പൂർത്തിയാക്കിയ ശേഷം, എല്ലാ അഗ്നിവീർമാർക്കും അവരുടെ സന്നദ്ധതയും തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങളും പാലിക്കുന്നതിന് വിധേയമായി സ്ഥിരം സൈനികരായി ചേരാൻ അവസരം നൽകും.

vachakam
vachakam
vachakam

 സന്നദ്ധരായ 75  ശതമാനം അഗ്നിവീർമാർക്ക് രണ്ട് വർഷത്തെ  കാലയളവ് ഏർപ്പെടുത്തിയത് അഗ്നിവീർമാരുടെ അഭിലാഷങ്ങളും  കാര്യക്ഷമതയും യോജിപ്പിക്കുക എന്ന അടിസ്ഥാന ലക്ഷ്യത്തോടെ വിപുലമായ വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ്.

 അഗ്നിപഥ് പദ്ധതി നടപ്പാക്കി നാല് വർഷത്തിന് ശേഷം, അതിന്റെ ഫലപ്രാപ്തിയെയും അഗ്നിവീറുകളുടെ പ്രകടനവും  സംബന്ധിച്ച പ്രതികരണത്തിൻ്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം.

 രാജ്യത്തെ എല്ലാ ജില്ലകളിലും അഗ്നിവീർമാരുടെ നിയമനത്തിൽ വർദ്ധനവുണ്ടായി. കൂടുതൽ നിലവാരമുള്ളതും സുതാര്യവുമായ നിയമന പ്രക്രിയ,  ഉയർന്ന ശാരീരിക ക്ഷമത, മനോവീര്യം, പ്രചോദനം, മത്സര മനോഭാവം, അച്ചടക്കം, നൈപുണ്യ വികസനം എന്നിവയാണ് ഈ പദ്ധതിയുടെ നേട്ടങ്ങൾ. പദ്ധതിയിലൂടെ

vachakam
vachakam
vachakam

സ്ത്രീകൾക്കായി പ്രതിരോധ സേനയുടെ വിവിധ ശാഖകൾ തുറക്കുകയും ചെയ്തു. ദീർഘിപ്പിച്ച കാലയളവിൽ ഉയർന്ന പ്രതിഫലം, മെച്ചപ്പെട്ട സേവാ നിധി പാക്കേജ്, സീനിയോറിറ്റി ആനുകൂല്യങ്ങൾ എന്നിവ ലഭ്യമാക്കും.

 രണ്ട് വർഷത്തെ ദീർഘിപ്പിച്ച കാലയളവ് ആരംഭിച്ചതിനുശേഷം എല്ലാ അഗ്നിവീർമാരെയും സാധാരണ സൈനികരായി ഉൾപ്പെടുത്തി   സേനയിൽ ലയിപ്പിക്കുന്നതിനുള്ള വഴിയാണ് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തോടെ തെളിഞ്ഞിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam