തിരുവനന്തപുരം മൃ​ഗശാല മാറ്റത്തിൽ ഉറച്ച് വി.ഡി. സതീശൻ

SEPTEMBER 24, 2026, 9:43 AM

തിരുവനന്തപുരം മൃഗശാല മാറ്റണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്ന് മുഖ്യമന്ത്രി വി.‍ഡി. സതീശൻ. നിലവിലെ മൃഗശാല മാറ്റുന്ന സ്ഥലത്ത് മാഡിസൺ സ്ക്വയർ മാതൃകയിലുള്ള വികസന പദ്ധതികൾ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള ട്രാവൽ മാർട്ടിന്റെ ഉദ്ഘാടന വേദിയിലാണ് മുഖ്യമന്ത്രി വി.‍ഡി. സതീശൻ ഈ പ്രഖ്യാപനം നടത്തിയത്. തിരുവനന്തപുരം മൃഗശാല മാറ്റണമെന്ന ആവശ്യം ആദ്യമായി മുന്നോട്ടുവെച്ചത് അദ്ദേഹമായിരുന്നു. തുടർന്ന് സംഭവത്തിൽ അനുകൂലിച്ചും എതിർത്തും നിരവധി പേരാണ് രംഗത്തെത്തിയത്.

മൃഗശാല മാറ്റണമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ നിർദേശത്തെ എതിർത്ത് പ്രതിപക്ഷമായ സിപിഎമ്മും രം​ഗത്തെത്തി. നീക്കം വാണിജ്യ ലക്ഷ്യം മുന്നിൽ കണ്ടെന്ന് വി കെ പ്രശാന്ത് എംഎൽഎ വിമർശിച്ചു.

vachakam
vachakam
vachakam

മുതലാളിമാർക്ക് മറിച്ചു കൊടുക്കാനുള്ള ശ്രമമാണോ എന്നാ സംശയിക്കേണ്ടിയിരിക്കുന്നു എന്നും വിമർശനം. പദ്ധതിയുമായി മുന്നോട്ട് പോയാൽ ഇടതുപക്ഷം എതിർക്കുമെന്നും സിപിഎം മുന്നറിയിപ്പ് നൽകി. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam