ആശ്വസിക്കാം; സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണ മുന്നറിയിപ്പില്ല

SEPTEMBER 24, 2026, 8:21 AM

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിൽ ഇന്ന് ആശ്വാസം.ഇന്ന് നിയന്ത്രണ മുന്നറിയിപ്പ് നൽകിയിട്ടില്ല.ഒഡീഷ്യ, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളിൽ നിന്ന് 400 മെഗാവാട്ട് കിട്ടി. പവര്‍ എക്സേഞ്ചിൽ നിന്ന് വൈദ്യുതി കുറഞ്ഞാലേ നിയന്ത്രണത്തിന് സാധ്യതയുള്ളൂവെന്ന് കെഎസ്ഇബി വ്യക്തമാക്കി.

അതിനിടെ, വൈദ്യുതി ഉപയോഗത്തിൽ ഉപഭോക്താക്കളും വ്യവസായ സ്ഥാപനങ്ങളും നിയന്ത്രണം പാലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കി.വൈകിട്ട് 7 മുതൽ രാത്രി 12 വരെയുള്ള സമയങ്ങളിൽ നിയന്ത്രണം പാലിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

കൂടാതെ, എസി താപനില 25 ഡിഗ്രിയിൽ വയ്ക്കണമെന്നും, അനാവശ്യ ദീപാലങ്കാരങ്ങള്‍ ഒഴിവാക്കണമെന്നും ഊര്‍ജ്ജ വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യം ഇറക്കിയ സര്‍ക്കുലറിൽ വ്യക്തമാക്കുന്നുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam