തനിക്കെതിരെയുള്ള ബലാത്സംഗ ആരോപണം കെട്ടിച്ചമച്ചതെന്ന് ഡോ ജോൺസൺ കെ വർഗീസ് 

NOVEMBER 9, 2026, 3:37 AM

കൊച്ചി: യുവ ഡോക്ടർക്കെതിരായ ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യഹർജി നൽകി ഡോ ജോൺസൺ കെ വർഗീസ്.ബലാത്സംഗ ആരോപണം കെട്ടിച്ചമച്ചതാണ്. പരാതിക്കാരിയുമായി നല്ല സൗഹൃദമെന്നും ഡോക്ടർ മുൻകൂർ ജാമ്യഹർജിയിൽ പറയുന്നു. ബന്ധുവായ നടിയക്കെതിരെയും ഡോക്ടർ ആരോപണം ഉന്നയിക്കുന്നുണ്ട്.  പരാതിക്കാരിയുടെ കുടുംബ ഡോക്ടർ ആണ് താനെന്നും ദീർഘകാലമായി തനിക്ക് കീഴിൽ ചികിത്സ നടത്തുന്നുണ്ടെന്നും ഡോ ജോൺസൺ കെ വർഗീസ് പറയുന്നു. 

പരാതിക്കാരിയുടെ ബന്ധുവായ നടി പണം തട്ടാൻ ശ്രമിച്ചു. കടവന്ത്രയിലെ ഫ്ലാറ്റിൽ കെട്ടിയിട്ടും നഗ്നനാക്കിയും വീഡിയോ ചിത്രീകരിച്ചു. മൂന്ന് കോടി രൂപ തരാനാണ് ആവശ്യപ്പെട്ടത്. നടി തന്നോട് പണം ആവശ്യപ്പെടുന്ന വാട്സ് അപ്പ് ചാറ്റ് ഉണ്ടെന്നും മർദ്ദനത്തിന് പരാതി നൽകിയ വിരോധമാണ് ബലാത്സംഗ കേസിന് പിന്നിലെന്നും ഡോക്ടർ പറയുന്നു.  

അതേസമയം ഡോക്ടര്‍ ജോണ്‍സണ്‍ വര്‍ഗീസിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളാണ് പുറത്തുവരുന്നത്.  ലൈംഗിക പീഡനത്തിന് ഇരയായെന്ന് പത്തിലേറെ യുവതികള്‍ സമ്മതിച്ചെന്നാണ് പൊലീസ് പറയുന്നത്.

vachakam
vachakam
vachakam

ഈ സാഹചര്യത്തിൽ ഡോ. ജോണ്‍സണ്‍ വര്‍ഗീസിനെതിരെ  സ്വമേധയാ കേസെടുക്കാന്‍ പൊലീസ് തയ്യാറായാക്കേമെന്നും റിപ്പോർട്ടുകളുണ്ട്. ഡോക്ടര്‍റുടെ ഫോണില്‍ നിന്ന് ഒളിക്യാമറ വഴി പകര്‍ത്തിയ നഗ്‌നദൃശ്യങ്ങള്‍ കണ്ടെടുത്തതോടെ പുതിയ കേസെടുക്കാനും നീക്കമുണ്ട്.ഇതിനിടയില്‍, ജോണ്‍സണ്‍ വര്‍ഗീസ് ഇപ്പോഴും ഒളിവില്‍ തുടരുകയാണ്. ഇയാള്‍ എവിടെയാണെന്ന് കണ്ടെത്താന്‍ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam