കോഴിക്കോട് ഒമ്പത് വയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം 

NOVEMBER 9, 2026, 3:43 AM

കോഴിക്കോട്: കോഴിക്കോട് മുക്കത്ത് ഒമ്പത് വയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം.  ഒമ്നി വാഹനത്തിൽ എത്തിയവർ കുട്ടിയുടെ കൈയ്യിൽ പിടിച്ച് കാറിലേക്ക് കയറ്റാൻ ശ്രമിച്ചുവെന്നാണ് പരാതി. 

മുക്കം ആനയാംകുന്ന് കാരമൂല ജങ്ഷനിൽ വെച്ചാണ് തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നടന്നത്. സംഭവത്തിൽ കുട്ടിയുടെ പിതാവ് മുക്കം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 

അതേസമയം കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപും തട്ടിക്കൊണ്ടുപോകൽ പരാതി ഉയർന്നിരുന്നു.  പത്തനംതിട്ട ജില്ലയിൽ രണ്ടിടത്തായി കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നതായി പരാതി ഉണ്ടായിരുന്നു. അടൂർ പഴകുളത്ത് ഒമ്പത് വയസ്സുള്ള രണ്ട് പെൺകുട്ടികളെയും, കൊടുമൺ അങ്ങാടിക്കലിലും വെള്ളക്കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായാണ് പരാതി ഉയർന്നത്.  ഒക്ടോബർ 26നായിരുന്നു സംഭവം.

vachakam
vachakam
vachakam

എന്നാൽ ഒക്ടോബർ 29ന് കൊല്ലം പട്ടാഴിയിലും ഇരുപ്പാക്കുഴിയിലും കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നതായി വീട്ടുകാർ പരാതിപ്പെട്ടിരുന്നു. നാലംഗ സംഘം വാഹനത്തിലേക്ക് കുട്ടിയെ കയറ്റാൻ ശ്രമിച്ചതായാണ് പ്രദേശത്തുനിന്നും ഉയർന്ന ആരോപണം


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam