വണ്ടിപ്പെരിയാർ: മദ്യലഹരിയിൽ അമിതവേഗത്തിൽ വാഹനം ഓടിച്ച കെഎസ്ആർടിസി ബസ് ഡ്രൈവർ അറസ്റ്റിൽ.ബസിലുണ്ടായിരുന്ന 45 യാത്രക്കാരുടെ ജീവൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.സംഭവത്തിൽ കുമളിയിൽ നിന്നും രാവിലെ കോട്ടയത്തേക്ക് പുറപ്പെട്ട ബസിലെ ഡ്രൈവർ വിനീഷ് കുമാറാണ് പിടിയിലായത്.
യാത്ര ആരംഭിച്ചതുമുതൽ ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുന്ന രീതിയിലായിരുന്നു ഡ്രൈവറുടെ പെരുമാറ്റം. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടപ്പോൾ യാത്രക്കാർ വിവരം തിരക്കിയെങ്കിലും ഡ്രൈവർ അത് വകവച്ചില്ല.
വണ്ടിപ്പെരിയാറിൽ എത്തിയപ്പോൾ വീണ്ടും വാഹനം നിയന്ത്രണം വിട്ടതോടെ മുൻഭാഗത്തിരുന്ന യാത്രക്കാർ ഇടപെടുകയായിരുന്നു. തുടർന്ന് യാത്രക്കാരുടെ നിർബന്ധത്തിന് വഴങ്ങി ബസ് വഴിയരികിൽ നിർത്താൻ ഡ്രൈവർ തയാറായി.പിന്നാലെ യാത്രക്കാർ ബസിന്റെ താക്കോൽ ഊരിമാറ്റി നാട്ടുകാരുടെ സഹായത്തോടെ പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു.
തുടർന്ന്, സ്ഥലത്തെത്തിയ വണ്ടിപ്പെരിയാർ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.പിന്നാലെ നടത്തിയ വൈദ്യപരിശോധനയിൽ ഇയാൾ അമിതമായി മദ്യപിച്ചിരുന്നതായി സ്ഥിരീകരിക്കുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
