സംസ്ഥാനത്ത് അടുത്ത 2 മാസത്തേക്ക് വൈദ്യുതി ക്ഷാമമുണ്ടാകില്ല, ജിഎൻഎ കരാർ തൽക്കാലമില്ല 

NOVEMBER 9, 2026, 3:32 AM

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത 2 മാസത്തേക്ക് വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ലെന്ന് സർക്കാർ വ്യത്തങ്ങൾ. വൈദ്യുതി പ്രതിസന്ധിയില്ലാത്തതിനാൽ തത്കാലം പുതിയ ജി എൻഎ (ഗ്രീൻ എനർജി ഓപ്പൺ ആക്സസ് ) ഹ്രസ്വകാല വൈദ്യുതി കരാർ ഉണ്ടാകില്ല. 

 നിലവിൽ അടുത്ത രണ്ട് മാസത്തേക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശനെ കണ്ട് കെ എസ് ഇബി ചെയർമാൻ എൻ പ്രശാന്തും ഊർജ സെക്രട്ടറിയും അറിയിച്ചു. 

 വൈദ്യുതി പ്രതിസന്ധിയില്ലെങ്കിൽ സംസ്ഥാനത്തെ വൈദ്യുതിക്ഷാമം എന്ന പ്രചാരണം കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതാണോ എന്നാണ് സർക്കാർ സംശയിക്കുന്നത്.

vachakam
vachakam
vachakam

വൈദ്യുതിക്ഷാമമെന്ന മുൻ കെ എസ് ഇ ബി ചെയർമാൻ രാജമാണിക്യത്തിന്റെ കുറിപ്പ് ഏത് സാഹചര്യത്തിലാണെന്ന് പരിശോധിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. ഉടൻ വൈദ്യുതി കരാറില്ലെങ്കിൽ പവർ കട്ട് അനിവാര്യമെന്നായിരുന്നു രാജമാണിക്യത്തിന്റെ കുറിപ്പ്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam