സംസ്ഥാനത്ത് പുതിയ മദ്യനയം രൂപീകരിക്കുന്നതിന്റെ ഭാഗമായി, എക്സൈസ് കമ്മിഷണര്‍ സീറാം സാംബശിവ റാവുവിന്റെ കാലയളവില്‍ കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അനുവദിച്ചിരുന്ന ബാര്‍ ലൈസന്‍സ് സര്‍ക്കാര്‍ റദ്ദാക്കി. വിമാനത്താവളത്തിലെ മൂന്നാം ടെര്‍മിനലില്‍ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന 'എയര്‍ലോഞ്ച്' ബാറിന്റെ എഫ്.എല്‍-7 ലൈസന്‍സും ഇതിനായുള്ള മുന്‍കാല അനുമതിയുമാണ് പൂര്‍ണ്ണമായി എടുത്തുകളഞ്ഞത്.
പുതിയ യു.ഡി.എഫ് മദ്യനയം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് വരെ എഫ്.എല്‍-7 ഉള്‍പ്പെടെയുള്ള പുതിയ ബാര്‍ ലൈസന്‍സുകള്‍ നല്‍കേണ്ടതില്ലെന്ന സര്‍ക്കാരിന്റെ പൊതു തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. നയം പുറത്തുവന്നതിനു ശേഷം താല്‍പ്പര്യമുള്ളവര്‍ക്ക് ലൈസന്‍സിനായി വീണ്ടും പുതിയ അപേക്ഷ സമര്‍പ്പിക്കാവുന്നതാണെന്ന് എക്സൈസ് കമ്മിഷണറുടെ ചുമതല വഹിക്കുന്ന അഡീഷണല്‍ എക്സൈസ് കമ്മിഷണര്‍ ആര്‍. ജയശങ്കര്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. കൂടാതെ, ലൈസന്‍സിനായി അപേക്ഷകന്‍ മുന്‍പ് അടച്ച രണ്ട് ലക്ഷം രൂപ തിരികെ ലഭിക്കുന്നതിനായി ഔദ്യോഗികമായി അപേക്ഷ സമര്‍പ്പിച്ചാല്‍ മതിയാകും എന്നും ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
