കണ്ണൂർ: ചൊക്ലിയിൽ നിന്ന് കാണാതായ പതിനേഴുകാരൻ ശിവസൂര്യയെ കാണാതായിട്ട് മൂന്ന് മാസം പിന്നിടുകയാണ്.ഇപ്പോഴിതാ ശിവസൂര്യക്കായി ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി.ശിവസൂര്യക്കായി വാരണാസിയിലും രാമേശ്വരത്തും ഉൾപ്പടെ പോയി പൊലീസ് പരിശോധിച്ചിരുന്നു.തലശേരി എ എസ് പിയുടെ നേതൃത്വത്തിൽ പ്രത്യേകഅന്വേഷണസംഘം രൂപീകരിച്ച് പരിശോധിച്ചിട്ടും ഫലമുണ്ടായില്ല.
പിന്നാലെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ നേരിട്ട് കണ്ട് ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ഇതിൻ്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മാസം 17നാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്. ക്രൈംബ്രാഞ്ചിനും കാര്യമായ പുരോഗതി ഉണ്ടാക്കാൻ കഴിഞ്ഞില്ല. തുടർന്നാണ് ഇപ്പോൾ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്.
കഴിഞ്ഞ ഓഗസ്റ്റ് എട്ടിനാണ് മൊബൈൽ ഫോൺ എടുത്തു വെച്ചതുമായി ബന്ധപ്പെട്ട ചെറിയൊരു പിണക്കത്തെ തുടർന്ന് കുട്ടി വീടുവിട്ടുപോയത്. താൻ കാശിയിലേക്ക് പോവുകയാണെന്നും അവിടെയെത്തി ദൈവത്തിൽ ലയിക്കുമെന്നും വ്യക്തമാക്കുന്ന കുറിപ്പ് എഴുതിവെച്ച ശേഷമായിരുന്നു ശിവസൂര്യ വീടുവിട്ടിറങ്ങിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
