മണ്ണന്തല രഞ്ജിത് വധക്കേസിലെ സാക്ഷിയുടെ വീട്ടിൽ അതിക്രമം; കൗൺസിലര്‍ സുഗതന്റെ സഹോദരൻ പിടിയിൽ

SEPTEMBER 23, 2026, 10:35 PM

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ സുഗതന്‍റെ സഹോദരൻ സന്ദീപ് പൊലീസിന്‍റെ പിടിയിൽ. മണ്ണന്തല രഞ്ജിത്ത് വധകേസിലെ സാക്ഷിയുടെ വീട്ടിൽ അതിക്രമം കാണിച്ചതിനാണ് സന്ദീപിനെ പൊലീസ് അറസ്‌റ്റ് ചെയ്തത്.

ആർഎസ്എസ് പ്രവർത്തകൻ രഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ വരുന്ന 30നാണ് കോടതി ശിക്ഷ വിധിക്കുക. ഇതിനിടെയാണ് സന്ദീപ് കേസിലെ സാക്ഷിയുടെ വീട്ടിൽ കയറി പ്രശ്‌നമുണ്ടാക്കിയത്. 

മദ്യലഹരിയിലാണ് സന്ദീപ് അതിക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രിയിലാണ് സന്ദീപിനെ വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് സന്ദീപ് രഞ്ജിത്ത് വധകേസിലെ സാക്ഷിയുടെ വീട്ടിൽ കയറി അതിക്രമം നടത്തിയതെന്ന് പരാതി ലഭിച്ചത്.

vachakam
vachakam
vachakam

സിപിഎം പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആദ്യം ആരോപണമുയർന്നത്. ഇതിന് പിന്നാലെ ബിജെപി വലിയ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam