സംസ്ഥാനത്ത് ഇന്നും സ്വർണ വിലയിൽ വർധനവ്

SEPTEMBER 22, 2026, 11:40 PM

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും വർധനവ്.1,12,440 രൂപ വിലയുണ്ടായിരുന്ന ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 1,13,080 രൂപ നല്‍കണം. 640 രൂപയുടെ വര്‍ധനവാണ് സംഭവിച്ചിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 80 രൂപ ഉയര്‍ന്ന് 14,135 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസം 14,055 രൂപയായിരുന്നു നിരക്കുണ്ടായിരുന്നത്.

അമേരിക്കന്‍ സമ്പദ്വ്യവസ്ഥയുമായി ബന്ധപ്പെട്ട പുതിയ സൂചനകളും പലിശനിരക്കിനെക്കുറിച്ചുള്ള പ്രതീക്ഷകളുമാണ് നിലവില്‍ സ്വര്‍ണവിപണിയെ സ്വാധീനിക്കുന്നത്. അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തുമോ അല്ലെങ്കില്‍ കുറയ്ക്കുമോ എന്നത് സംബന്ധിച്ച തീരുമാനങ്ങളും സ്വര്‍ണവിപണിയില്‍ അസ്ഥിരത തുടരുന്നതിന് കാരണമാകുന്നുണ്ട്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 250 രൂപയിലും 10 ഗ്രാം വെള്ളിക്ക് 2,500 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam